city-gold-ad-for-blogger

തോക്ക് ചൂണ്ടി ഭീഷണി: അധോലോക നായകന്‍ രവി പൂജാരിയുടെ 3 അനുയായികള്‍ അറസ്റ്റില്‍

മംഗലാപുരം: മലയാളിയായ ക്രഷര്‍ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട അധോലോക നായകന്‍ രവി പൂജാരിയുടെ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ രക്ഷപ്പെട്ടു. കാര്‍ക്കള ടൗണിലെ നിധിന്‍ കുമാര്‍ (22), ബണ്ട്വാള്‍ സേലത്തൂരിലെ ഗുരു പ്രസന്ന (22), ഗുഡ്ഡെങ്ങടിയിലെ സോമനാഥ് (27) എന്നിവരാണ് അറസ്റ്റിലായത്.

ബണ്ട്വാള്‍ ബാലേപുനിയിലെ സിദ്ദിഖ് (22) ആണ് രക്ഷപ്പെട്ടത്. മെയ് 11 ന് ബണ്ട്വാള്‍ താലൂക്ക് മലെ ഗ്രാമത്തിലെ ക്രഷര്‍ ഉടമ സി.എം. ജോയിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. കോഡ്‌ലയില്‍ നിന്ന് കാര്‍ക്കളയിലേക്ക് കാറില്‍ സഞ്ചരിക്കുമ്പോള്‍ ബജഗോളി പജഗുഡ്ഡെയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന വിദേശ നിര്‍മിത തോക്ക്, മൊബൈല്‍ ഫോണ്‍, തിരകള്‍ എന്നിവ പിടികൂടി. ഇവര്‍ സഞ്ചരിച്ച ഒമ്പത് ലക്ഷം രൂപ വിലവരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. രവി പൂജാരിയുടെ അടുത്ത അനുയായിയായ ഉഡുപ്പിയിലെ കാളി യോഗേഷിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ സി.എം. ജോയിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു.

തോക്ക് ചൂണ്ടി ഭീഷണി: അധോലോക നായകന്‍ രവി പൂജാരിയുടെ 3 അനുയായികള്‍ അറസ്റ്റില്‍അറസ്റ്റിലായ നിധിന്‍ കുമാര്‍ ബിജാപ്പൂരില്‍ ഹോട്ടല്‍ മാനേജറാണ്. ഗുരു പ്രസന്ന സുള്ള്യയില്‍ ഹോട്ടല്‍ നടത്തുന്നു. സോമന്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സിദ്ദിഖ് ഷാര്‍പ് ഷൂട്ടറാണ്. ഇതിന് മുമ്പ് ചിലരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയതായി അറസ്റ്റിലായവര്‍ പോലീസിനോട് സമ്മതിച്ചു. ഈയിടെ കോണ്‍ഗ്രസ് നേതാവ് സുധാകര്‍ കൊട്ടിയനെ ഫോണില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് ഇവരാണെന്ന് പോലീസ് സംശയിക്കുന്നു.

ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ബോറലിംഗയ്യയുടെ നിര്‍ദേശപ്രകാരം കാര്‍ക്കള ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.ജി. ദേവരാജ, സി.ഐ വാലന്റൈന്‍ ഡിസൂസ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords:  Blackmail, Arrest, Police, Mangalore, Custody, Congress, Leader, Car, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia