city-gold-ad-for-blogger

അങ്കക്കോഴി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കളവുപോയി; മോഷ്ടാവിനെ കുടുക്കിയത് സിസിടിവി

മംഗലാപുരം: കോഴിയങ്ക സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് അങ്കക്കോഴികളിലൊന്ന് മോഷണം പോയി. മോഷ്ടാവിനെ പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് അങ്കക്കോഴി കളവുപോയത്. സംഭവത്തില്‍ മേലന്തബെട്ടു ഗ്രാമത്തിലെ ദിവാകര്‍ പൂജാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒഡില്‍നാല ഗ്രാമത്തിലെ അങ്കേലുവില്‍ കോഴിപ്പോര് നടക്കുന്നുവെന്നറിഞ്ഞ സ്ഥലത്തെത്തിയ ബെല്‍ത്തങ്ങാടി എ.എസ്.പി കുല്‍ദീപും സംഘവും അഞ്ച് ആളുകളെയും പത്ത് കോഴികളെയും കസ്റ്റഡിയിലെടുത്തു.

അങ്കക്കോഴി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കളവുപോയി; മോഷ്ടാവിനെ കുടുക്കിയത് സിസിടിവി കോടതി നടപടികള്‍ക്ക് ശേഷം കോഴികളെ സ്‌റ്റേഷനില്‍ വെച്ച് ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചതായിരുന്നു. വിവരമറിഞ്ഞ് ധാരാളം പേര്‍ സ്റ്റേഷനിലെത്തി ലേലത്തില്‍ പങ്ക് കൊണ്ടു. ഒമ്പത് കോഴികളും നല്ല വിലയ്ക്ക് ലേലത്തില്‍ പോയി. പത്താമത്തെ കോഴിയെ ലേലം ചെയ്യാനുള്ള ഒരുക്കത്തിനിടയിലാണ് കോഴിയെ കാണാതായ വിവരം പോലീസ് അറിയുന്നത്. തുടര്‍ന്ന് സ്‌റ്റേഷന് അകത്തും പുറത്തും പോലീസ് കോഴിക്കു വേണ്ടി അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് സ്റ്റേഷനിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ദിവാകര്‍ പൂജാരിയാണ് കോഴിയുമായി കടന്നതെന്ന് മനസിലായത്. ഇയാളും ലേലത്തില്‍ പങ്കെടുക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. അതിനിടെ തക്കം നോക്കി കോഴിയുമായി കടന്നുകളയുകയായിരുന്നു.

Keywords: Police-station, Robbery, Custody, Arrest, Court, Missing, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia