city-gold-ad-for-blogger

ബൈക്കിടിച്ച് ഏഴ് വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്തു

ബൈക്കിടിച്ച് ഏഴ് വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്തു
കാഞ്ഞങ്ങാട്: ബൈക്കിടിച്ച് ഏഴ് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ബി.പ്രകാശന്റെ മകളും ജി എഫ് എല്‍ പി സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിനിയുമായ നമിതയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കെ എല്‍ 60 ഇ 6693 നമ്പര്‍ ബൈക്കോടിച്ചയാള്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ദിവസം രാവിലെ 9.30 മണിയോടെയാണ് സംഭവം. ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ് പള്ളിക്ക് സമീപത്തു കൂടി റോഡരികിലൂടെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന നമിതയെ ഹൊസ്ദുര്‍ഗ് കടപ്പുറം ഭാഗത്തുനിന്ന് അമിത വേഗതയില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ നമിതയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

Keywords:  Kanhangad, Injured, kasaragod, case, Police, school, Student, Hosdurg, Mangalore, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Haddad Mqasjid, Namitha, Kadappuram, B. Prakash.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia