ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Apr 5, 2013, 17:45 IST
കുമ്പള: കുമ്പളയില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസ് ഓട്ടോറിക്ഷയിലിടിച്ച് പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം ബജ്പെയിലെ എന്‍.സുരേഷ്(36) ആണ് അറസ്റ്റിലായത്.ബംബ്രാണ പട്ടം ഹൗസില്‍ പരേതനായ കൊറഗയുടെ മകന് രാമ(35), ഭാര്യ പൈവെളിഗെ കയര്‍കട്ടയിലെ ബബിത(26) എന്നിവരാണ് വ്യാഴാഴ്ച രാവിലെ ദേശീയപാതയില്‍ കുമ്പള റെയില്‍വേ സ്റ്റേഷനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ബബിതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടന്ന് കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം നടന്നത്. ബബിതയുടെ അമ്മ ജാനകി(50), ഓട്ടോഡ്രൈവര്‍ ഉപ്പള ലാല്‍ബാഗിലെ ഹാരിസ്(27) എന്നിവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related News:
കുമ്പളയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; 2 പേരുടെ നില ഗുരുതരം
![]() |
| Bavitha |
![]() |
| Raman |
Related News:
കുമ്പളയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; 2 പേരുടെ നില ഗുരുതരം
Keywords: Pregnant woman, Husband, Death, Driver, Arrest, Police, Mangalore, Hospital, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.








