ബിന്ദു ജ്വല്ലറിയിലെ കവര്‍ച; വധശ്രമത്തിനും കവര്ചാശ്രമത്തിനും കേസെടുത്തു
Feb 2, 2013, 12:10 IST
![]() |
| Satheeshan |
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ സതീശനെ ജ്വല്ലറിക്കകത്തുണ്ടായിരുന്ന രണ്ടു പേര് തലയ്ക്കടിച്ചു വീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സതീശന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജ്വല്ലറിയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കവര്‍ചക്കാര്‍ ജ്വല്ലറിക്കകത്തേക്ക് പ്രവേശിക്കാന്‍ ചുമര് തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തേക്ക് കടക്കാന്‍ കഴിയാത്തതിനാലാകാം കവര്‍ചക്കാര്‍ ജ്വല്ലറിക്കകത്ത് കുടുങ്ങിപ്പോയതെന്നാണ് പോലീസ് നിഗമനം.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ജ്വല്ലറി തുറക്കാനെത്തിയ സതീശനു നേരെ അക്രമമുണ്ടായതെന്നും പോലീസ് സംശയിക്കുന്നു. സ്ട്രോങ് റൂമിന്റെ മരപ്പടി തകര്‍ത്ത് അകത്തെത്തിയ മോഷ്ടാക്കള്‍ക്ക് ലോക്ക് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. തലക്കടിയേറ്റ മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന സതീശന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സതീശന് അപകടനില തരണം ചെയ്തിട്ടുണ്ട്.
കവര്‍ചാശ്രമം നടന്ന ജ്വല്ലറിയില്‍ നിന്നും ഏതാനും വിരലടയാളങ്ങളും ലഭിച്ചിട്ടുണ്ട്. ജ്വല്ലറിക്കകത്തേക്ക് പോലീസ് ഉള്പടെയുള്ളവര് കയറിയതിനാല്‍ മോഷ്ടാക്കളുടെ വിരലടയാളം തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്നാണ് കരുതുന്നത്.
Keywords: Bindhu Jwellery, Robbery, Murder-attempt, Case, Kasaragod, Bank, Road, Temple, Police, Complaint, Mangalore, Treatment, Injured, Kerala, Bidu jwellery robbery: case against murder attempt and robbery







