മോഷ്ടാവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചു
Apr 22, 2013, 14:52 IST
കാസര്‍കോട്: മോഷ്ടാവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചു. നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്കൂളിന് സമീപത്തെ ഓട്ടോഡ്രൈവര്‍ ശശിരാജിനെയാണ് (39) ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശശിരാജിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റും. തിങ്കളാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് സംഭവം. വീടിനകത്ത് ചൂട് കാരണം പുറത്തിറങ്ങി തൊട്ടടുത്ത കടയുടെ വരാന്തയിലിരിക്കുമ്പോള്‍ എത്തിയ അജ്ഞാതനായ ഒരാള്‍ മോഷ്ടാവെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു.

ശശിരാജിന്റെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമി ഓടിരക്ഷപ്പെട്ടു. പരിക്ക് ഗുരുതരമായതിനാലാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുന്നത്.
Keywords: Theft, Auto Driver, Attack, Injured, Kasaragod, Nellikunnu, School, General-hospital, Mangalore, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.