ബദിയഡുക്കയില്‍ കുത്തേറ്റ് ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം
Feb 2, 2013, 15:49 IST
ബദിയഡുക്ക: ബദിയഡുക്കിയില്‍ കുത്തേറ്റ് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബദിയഡുക്ക നാരമ്പാടിയിലെ നാരായണ മണിയാണിയുടെ മകനും ഓട്ടോ ഡ്രൈവറുമായ ശ്യാം എന്ന ശിവരാമനാണ് (30) കുത്തേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെ നാരമ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ശ്യാമിന് കുത്തേറ്റത്. പരിക്കേറ്റ ശ്യാമിനെ മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാന്‍സി കടനടത്തുന്ന പത്മനാഭന്‍ എന്നയാളാണ് ശ്യാമിനെ കുത്തിയത്. വയറിനാണ് ഗുരുതരമായി കുത്തേറ്റത്.
പത്മനാഭനും ശ്യാമും തമ്മില്‍ നേരത്തെ തന്നെ വൈരാഗ്യമുണ്ടായിരുന്നു. ഇതിനിടയില്‍ പത്മനാഭന്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചതിനെ ശ്യാം ചോദ്യം ചെയ്തതാണ് കത്തിക്കുത്തിന് കാരണമായത്. ശ്യാമിന്റെ മൊഴിയെടുക്കുന്നതിനായി പോലീസ് മംഗലാപുരത്തേക്ക് പോയിട്ടുണ്ട്.

Keywords: Murder-Attempt, Auto Driver, Badiyadukka, Hospital, Police, Mangalore, Kasaragod, Kerala, Kerala Vartha, Kerala News. Badiadka