city-gold-ad-for-blogger

മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം

മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം
File photo
മേല്‍പറമ്പ്: മുസ്ലീം ലീഗ് ചെമ്പരിക്ക ശാഖാ പ്രസിഡന്റ് സി.കെ. ബഷീറിന്റെ വീടിനു നേരെ ഒരു സംഘം അക്രമം നടത്തി. അക്രമം തടയാനെത്തിയ ബഷീറിന്റെ ഭാര്യ ഷബാനയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ കാലിനു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസില്‍  പരാതി നല്‍കി.

പരിക്കേറ്റ ഷബാനയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെമ്പരിക്ക വാര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ്-നാഷണല്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

Keywords:  Muslim-league, House, Attack, Melparamba, Wife, Injured, Mangalore, Hospital, Chembarika, Election, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia