നേത്രാവതി പാലത്തിനു മുകളില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
Oct 1, 2012, 14:02 IST
മംഗലാപുരം : നേത്രാവതി പാലത്തിനു മുകളില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കുത്താറിലെ കേശവ നടുമാന്(40) അണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 9.45 മണിയോടെ ആണ് അപകടമുണ്ടായത്. തലപ്പാടിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന മറോളി ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. പാലത്തിലൂടെ പോകുകയായിരുന്ന ഓട്ടോയുടെ നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Keywords : Bridge, Bus, Auto Driver, Accident, Death, Mangalore, Thalappady, Netravathi, Sunday






