ചൗക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
May 10, 2013, 19:27 IST
കാസര്‍കോട്: ചൗക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. രോഗിയേയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാറാണ് ബസുമായി കൂട്ടിയിടിച്ചത്. ബസിനടിയില്‍ കുടുങ്ങിയ കാര്‍ വെട്ടിപ്പൊളിച്ചതിനുശേഷമാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
കാലിക്കടവ് എരവിലെ അബ്ദുര്‍ റഹ്മാന്‍(46), മാതാവ് ആസ്യ(82), സഹോദരി നഫീസ(60), ഇവരുടെ മകളുടെ മകന്‍ ആഫ്ര(4),സഹോദരിയുടെ മകന്‍ ജംഷാദ്(18), നഫീസയുടെ മകന്‍ ഷാജഹാന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റവരില്‍ ആസിയയുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാവിലെ 8.15 ഓടെ ദേശീയപാത ചൗക്കി ജംഗ്ഷനിലാണ് അപകടം . കാസര്‍കോടു നിന്നും കമ്പാറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ചൗക്കി ജംഗ്ഷനില്‍ വെച്ച് കമ്പാര്‍ റോഡിലേക്ക് തിരിയുന്നതിനിടയില്‍ പിന്നില്‍
നിന്നെത്തിയ കാര്‍ ബസിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു.
അസുഖ ബാധിതയായ ആസ്യമ്മയെ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ കാണിച്ച് മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
Keywords: Chowki, Bus, Car, Accident, Injured, Hospital, Mangalore, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.