മൈലാട്ടിയില്‍ ആംബുലന്‍സ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്
Feb 17, 2013, 19:03 IST
കാസര്‍കോട്: പ്രസവത്തിന് ശേഷം രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ആംബുലന്‍സ് മൈലാട്ടിയില്‍ ആംബുലന്‍സ് മറിഞ്ഞു. പ്രസവിച്ച സ്ത്രീയടക്കം അഞ്ചുപേര്‍ക്ക് നിസാര പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മൈലാട്ടി സബ്സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രസവിച്ച കാഞ്ഞങ്ങാട് സ്വദേശിനി ബിന്ദു(28)വിനെ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് മറിഞ്ഞത്. ബിന്ദുവിന്റെ കൂടെ ബന്ധുക്കളായ ഭാര്‍ഗവി(45), നന്ദകുമാര്‍(27), സീതുബായ്(70), രാമണ്ണ(35) എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. ഇവരെ പിറകില്‍ നിന്നും വന്ന മറ്റൊരു ആംബുലന്‍സില്‍ കയറ്റി ചെങ്കളയിലെ നായനാര്‍ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് പ്രഥമ ശുശ്രൂഷ നല്കി മംഗലാപുരത്തേക്ക് മാറ്റുകയും ചെയ്തു. ആരുടേയും പരിക്ക് സാരമല്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Keywords: Kasaragod, Ambulance, Accident, Woman, Injured, Mangalore, hospital, Kanhangad, Kerala, Mailatti, Bindu, Bhargavi, NandaKumar, Seethu Bhai, Ramanna,
Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.