city-gold-ad-for-blogger

വീട്ടുകാരെ കെട്ടിയിട്ട് 42 പവന്‍ സ്വര്‍ണം കൊള്ളയടിച്ച ക്വട്ടേഷന്‍ സംഘത്തലവന്‍ ഖലീലിനെ കാസര്‍കോട്ടെത്തിച്ചു

കാസര്‍കോട്: കുമ്പളയില്‍ വീട്ടുകാരെ വാളും കത്തിയും കാട്ടി കെട്ടിയിട്ട് ഭീഷണിപ്പെടുത്തി 42 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ ബാംഗ്ലൂരിലെ ഷെയ്ഖ് ഖലീല്‍ എന്ന ഇടങ്കയ്യന്‍ ഖലീലി(36)നെ ബാംഗ്ലൂര്‍ ജയിലില്‍ നിന്നും കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ബാംഗ്ലൂരില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഖലീല്‍.

പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം ബാംഗ്ലൂര്‍ കോടതി മുഖാന്തിരമാണ് ഖലീലിനെ  കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഖലീല്‍ കാസര്‍കോട് സബ്ജയിലിലാണുള്ളത്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് വ്യാഴാഴ്ച കാഞ്ഞങ്ങാട് മജിസ്‌ട്രേട്ട് കോടതിയില്‍  നടക്കും. ഇതിനായി സാക്ഷികള്‍ക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്. കാസര്‍കോട് ഡി.വൈ.എസ്.പി, മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഷെയ്ഖ് ഖലീലിനെ  വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്തിട്ടുണ്ട്. നേരത്തെ ഈ കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ബണ്ട്വാള്‍, പറങ്കിപേട്ട പുതു ഗ്രാമത്തിലെ കുഞ്ചത്ത്കല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖ് (22), ബന്ധു ബണ്ട്വാള്‍ പുതുഗ്രാമം പറങ്കിപേട്ടയിലെ കുഞ്ചത്ത്കല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖ് (29), മംഗലാപുരം ബന്ദര്‍ അന്‍സാരി റോഡിലെ സി.പി. ഹൗസില്‍ അബ്ദുല്‍ ഗഫൂര്‍ (52), കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ മുഹമ്മദ് ഹാരിസ് (34), പുത്തൂര്‍ സാംപ്യ ആര്യപൂ ഗ്രാമത്തിലെ അബ്ദുല്‍ അസീസ് സാംപ്യ (44), കുമ്പള കോയിപ്പാടി അനില്‍ കുംബ്ലെ റോഡിലെ നരസിംഹ പൈ എന്ന മൂര്‍ത്തി (45), മംഗല്‍പാടിയിലെ മുനീറ മന്‍സിലില്‍ ബി.എം. മുഹമ്മദ് അഷ്‌റഫ് (36) എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്. ഇവരെല്ലാം കവര്‍ച്ചാ കേസില്‍ റിമാന്‍ഡിലാണ്.

കുമ്പള നഗര മധ്യത്തിലെ അനില്‍ കുംബ്ലെ റോഡില്‍ കൃഷ്ണാ അനുഗ്രഹയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് നാടിനെ നടുക്കിയ കവര്‍ച അരങ്ങേറിയത്. വീട്ടുടമ വിട്ടല്‍ ഷേണായി (81), ഭാര്യ രോഹിണി (64), മകന്‍ മംഗലാപുരത്തെ ഇക്കണോമിക് ട്രാന്‍സ്‌പോര്‍ട്ട് ഉടമ രാജേഷ് ഷേണായി (43), ഭാര്യ അനൂഷ (40), മകന്‍ അക്ഷയ് (എട്ടുമാസം), വിട്ടല്‍ ഷേണായിയുടെ മകള്‍ കല്‍പന (46), മകള്‍ വിദ്യാലക്ഷ്മി (20), ബന്ധുക്കളായ തലശ്ശേരിയിലെ ശ്രീനിവാസ ഷേണായി (70), ഭാര്യ സുനിത (64), രോഹിണിയുടെ സഹോദരി കാഞ്ഞങ്ങാട്ടെ രാധാഭായി പൈ (67) എന്നിവരെ്  ബന്ദികളാക്കിയാണ്  കവര്‍ച നടത്തിയത്.

പ്രതികളില്‍ ഒരാളായ നരസിംഹ പൈ വിട്ടല്‍ ഷേണായിയുടെ അടുത്ത ബന്ധുവാണ്. നരസിംഹപൈയാണ്   കവര്‍ചാ കേസിലെ മുഖ്യ സൂത്രധാരന്‍. ഷേണായിയുടെ വീട്ടില്‍ കള്ളപ്പണവും തറവാട്ടില്‍ വിലമതിക്കാനാവാത്ത നിധിയുമുണ്ടെന്ന് ക്വട്ടേഷന്‍ സംഘത്തെ അറിയിച്ചത് നരസിംഹ പൈയായിരുന്നു. പണമടക്കം 300കോടിയുടെ മുതലുകളുമുണ്ടെന്നും ഇതു തട്ടിയെടുക്കാന്‍ ഖലീലിന്റെ ക്വട്ടേഷന്‍ ടീമിനെ ഏല്‍പിക്കുകയുമായിരുന്നു.

കവര്‍ച്ച ചെയ്താല്‍ കിട്ടുന്ന മുതലുകളുടെ 20 ശതമാനം കമ്മീഷന്‍ നല്‍കുമെന്നാണ് ഖലീലുമായുള്ള ക്വട്ടേഷന്‍. ബാംഗ്ലൂരില്‍ മറ്റൊരു കേസില്‍ ഖലീല്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പോലീസ്  പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബാംഗ്ലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഖലീലിന്റെ ക്വട്ടേഷന്‍ സംഘത്തില്‍ എട്ടുപേരാണുണ്ടായിരുന്നത്. നേരത്തെ ഒമ്പതു പേരുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിച്ചിരുന്നത്. കവര്‍ച്ച നടത്തുന്നതിന് രണ്ടു മാസം മുമ്പുതന്നെ വീട് കൊള്ളയടിക്കാനുള്ള പദ്ധതി സംഘം തയ്യാറാക്കിയിരുന്നു.

ഇതിന് ആദ്യം മറ്റൊരു സംഘത്തെയാണ് ഏര്‍പാടാക്കിയിരുന്നത്. ഇവര്‍ കുമ്പളയിലെ വീടിന് സമീപമെത്തി നിരീക്ഷിക്കുകയും തിരക്കേറിയ സ്ഥലമായതിനാല്‍ തങ്ങള്‍ക്ക് കവര്‍ച സാധ്യമല്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് ബാംഗ്ലൂര്‍ കേന്ദ്രമാക്കിയ ഖലീലിന്റെ  നേതൃത്വത്തിലുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. മംഗലാപുരത്ത് താമസിച്ചാണ് സംഘം കവര്‍ച പദ്ധതി നടപ്പാക്കിയത്.

സ്ത്രീകളുടെ കരിമണി മാലയും കുട്ടികളുടെ ആഭരണങ്ങളും ഒഴിവാക്കി അലമാരയില്‍ വെച്ചിരുന്നതും ദേഹത്ത് അണിഞ്ഞതുമായ 42 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയുമാണ് സംഘം കവര്‍ച ചെയ്തത്. വീട്ടില്‍ ഇതുകൂടാതെ തറവാട് ക്ഷേത്രത്തിന്റെ നൂറു പവനോളം സ്വര്‍ണം ഉണ്ടായിരുന്നു. ഇതൊന്നും മോഷ്ടാക്കള്‍ കൊണ്ടു പോയിരുന്നില്ല. കവര്‍ചാ സംഘം തിരിച്ചു പോകുമ്പോള്‍ കിടപ്പിലായിരുന്ന വീട്ടമ്മയുടെ കാല് തൊട്ട് വന്ദിച്ച് 'ബോസ്' ആരെയും ഉപദ്രവിക്കരുതെന്ന്' നിര്‍ദേശിച്ചിരുന്നതായും പറഞ്ഞിരുന്നു.

വീട്ടുകാരെ കെട്ടിയിട്ട് 42 പവന്‍ സ്വര്‍ണം കൊള്ളയടിച്ച ക്വട്ടേഷന്‍ സംഘത്തലവന്‍ ഖലീലിനെ  കാസര്‍കോട്ടെത്തിച്ചു
കുമ്പളയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റുചെയ്ത പ്രതികള്‍
കള്ളപ്പണം ഉണ്ടെന്ന വിവിരം അറിഞ്ഞ പ്രതികള്‍ ആദ്യം ആദായ നികുതി വകുപ്പിനെഅറിയിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് കള്ളപ്പണമായത് കൊണ്ട് പരാതി നല്‍കില്ലെന്ന് വിലയിരുത്തിയാണ് കൊള്ള സംഘത്തെ കവര്‍ചാ ചുമതല ഏല്‍പിച്ചത്. അറസ്റ്റിലായ കുഞ്ചത്ത്കല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖും അളിയനായ അബൂബക്കര്‍ സിദ്ദിഖും മംഗലാപുരത്തെ ഒരു വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി
പ്രീപെയ്ഡ് സിം കാര്‍ഡ് എടുത്താണ് കവര്‍ചക്കാര്‍ക്ക് നല്‍കിയത്. പിടിയിലാകാനുള്ള ഒമ്പതു കൊള്ളക്കാരും അന്യ സംസ്ഥാനക്കാരാണ്.

Keywords:  House-robbery, Kasaragod, Case, Arrest, Kanhangad, Mangalore, Kumbala, Kerala, National News, Inter National News, Gulf News, Business News, Health News, Educational News, Health News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia