city-gold-ad-for-blogger

വീട്ടില്‍ ബീഡി തെറുക്കുന്നതിനിടെ മിന്നലേറ്റ് അഞ്ചുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു

മംഗലാപുരം: വീട്ടിനുള്ളില്‍ ജനാലക്കരികിലിരുന്ന് ബീഡി തെറുക്കുകയായിരുന്ന അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മിന്നലേറ്റ് ദാരുണമായി മരിച്ചു. ബെല്‍ത്തങ്ങാടി ജെറു കട്ടയിലെ അഞ്ച് സെന്റ് കോളനിയില്‍ താമസിക്കുന്ന ഇഖ്ബാലിന്റെ ഭാര്യ സമീദ (23) ആണ് മരിച്ചത്.

കഴിഞ്ഞദിവസമാണ് സംഭവം. ശക്തമായ മിന്നലില്‍ സമീദ ബോധംകെട്ട് വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരുമകനുണ്ട്. തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു.

വീട്ടില്‍ ബീഡി തെറുക്കുന്നതിനിടെ മിന്നലേറ്റ് അഞ്ചുമാസം ഗര്‍ഭിണിയായ യുവതി മരിച്ചുദക്ഷിണ കന്നഡയിലെ വിവിധ പ്രദേശങ്ങളില്‍ മിന്നലും മഴയും കനത്ത നാശം വിതച്ചു. കരയായി ശിവഗിരിയിലെ ബാബു മുകേരയുടെ വീട് മിന്നലില്‍ തകര്‍ന്നു. അടുത്ത വീട്ടിലെ പെണ്‍കുട്ടിക്ക് മിന്നലില്‍ പൊള്ളലേറ്റു.

Keywords:  Lightning, Mangalore, Obituary, Injured, Woman, Pregnant, Burn, Rain, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia