കാണാതായ കീഴൂര്‍ സ്വദേശിയെ മംഗലാപുരത്ത് കണ്ടെത്തി
May 29, 2013, 17:24 IST
കാസര്‍കോട്: ആറു ദിവസം മുമ്പ് കാണാതായ കീഴൂര്‍ സ്വദേശിയെ മംഗലാപുരത്ത് കണ്ടെത്തി. കീഴൂരിലെ മുഹമ്മദ് കുഞ്ഞിയുടെ മകന് അബ്ദുല്‍ മനാഫിനെ (22) യാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. മംഗലാപുരത്തെ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ കീഴൂര്‍ സ്വദേശികളാണ് മനാഫിനെ മംഗലാപുരത്ത് കണ്ടത്. ഉടന്‍ നാട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളെത്തി മനാഫിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. മനാഫിനെ കാണാതായത് സംബന്ധിച്ച് മാതാവ് ബീഫാത്വിമ ബേക്കല്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ബുദ്ധിമാന്ദ്യമുള്ള മനാഫ് വഴിതെറ്റിയാണ് മംഗലാപുരത്തെത്തിയതെന്ന് പോലീസ് പറഞ്ഞു.
Related News:
യുവാവിനെ കാണാതായി
Keywords: Missing, Mangalore, Kizhur, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.