വ്യാജമദ്യം: മലയോരമേഖലയില്‍ നടപടികള്‍ ശക്തമാക്കും
Jan 31, 2013, 18:39 IST
![]() |
| File photo |
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടുത്തെ വനമേഖല കേന്ദ്രീകരിച്ച് വ്യാജമദ്യ ഉല്‍പാദനം നടക്കുന്നതായി പരാതികള്‍ ഉണ്ട്. എക്‌സൈസ് വകുപ്പിന് ഇവിടെ റെയിഞ്ച് ഓഫീസ് ഇല്ലാത്തതിനാല്‍ പ്രതിരോധ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വെള്ളരിക്കുണ്ട് കേന്ദ്രമായി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മലയോരമേഖലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ വെള്ളരിക്കുണ്ടില്‍ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കും.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കാസര്‍കോട് എക്‌സൈസ് ഡിവിഷനില്‍ 377 റെയ്ഡുകള്‍ നടത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 33 പേര്‍ അറസ്റ്റിലായി. യോഗത്തില്‍ എ.ഡി.എം. എച്ച്.ദിനേശന്‍ അധ്യക്ഷനായി.
Keywords: Fake liquor, Raid, High range, Janakeeya samathi, Meet, Collectorate, Kasaragod, Kerala, Malayalam news







