വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്
May 14, 2013, 12:29 IST
തൃക്കരിപ്പൂര്‍: വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. നടക്കാവ് കോളനിയിലെ എം. സുകുമാരന്റെ വീടിന്റെ മേല്‍ക്കൂരയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തകര്‍ന്നു വീണത്.
വീടിനകത്ത് ഉറങ്ങുകയായിരുന്ന സുകുമാരന്റെ മക്കളായ ഗീതു (19), സീതു (16) എന്നിവരുടെ ദേഹത്തേക്ക് ഓടും, കഴുക്കോലും പട്ടികകളും തകര്‍ന്നു വീഴുകയായിരുന്നു. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന സുകുമാരനും ഭാര്യ ഗിരിജയും ഓടി എത്തി കഴുക്കോല് പിടിച്ചാണ് വന്‍ അപകടം ഒഴിവാക്കിയത്.
മുകളില്‍ പൊടി വീഴാതിരിക്കാന്‍ കെട്ടിയ സാരിയില്‍ മരകഴുക്കോല് കുടുങ്ങിയത് വന്‍ അപകടം ഒഴിവാക്കി. പരിക്കുപറ്റിയ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് വടക്കേ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി.

Keywords: House, Destroy, Injured, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News