city-gold-ad-for-blogger

റോഡപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി

റോഡപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി കാസര്‍കോട്: റോഡപകടങ്ങില്‍ മരിച്ചവര്‍ക്ക് കാസര്‍കോട്ട് ആദരാഞ്ജലി അര്‍പിച്ചു. റോഡപകടത്തില്‍ മരിച്ചവരുടെ ദിനാചാരണ ദിവസമായ ഞായറാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ചടങ്ങ് നടന്നത്. ബിഗ് ബസാര്‍ പരിസരത്ത് സ്ഥാപിച്ച സ്തൂപത്തില്‍ പുഷ്പാര്‍ചന നടത്തുകയും റോഡപകടങ്ങള്‍ക്കെതിരെ അവബോധം പകരുകയും ചെയ്തു.

റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം.ടി. ദിനേഷ് അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം. രാമചന്ദ്ര, ജെയ്‌സണ്‍ ജേക്കബ്, കെ.ജെ. സച്ചിന്‍, കെ.എന്‍.ഷെട്ടി, ഡോ. ജനാര്‍ദന നായിക്, ജനാര്‍ദന കണ്ണന്‍സ്, ടി. വൈകുണ്ഠന്‍, റാം പ്രസംഗിച്ചു. ആര്‍.ടി.എ, റോട്ടറി ക്ലബ്ബ്, ബിഗ്ബസാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.

Keywords : Kasaragod, Road, Accidental-Death, Homage, Rotary-club, Rresident, N.A.Nellikunnu, Big Bazar, Kerala, Malayalam news, Traffic awareness programme

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia