യുവാവ് പവര്‍കട്ട് സമയത്ത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
May 23, 2013, 11:42 IST
കാസര്‍കോട്: യുവാവിനെ പവര്‍കട്ട് സമയത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ ചേനക്കോട് മാണി ഹൗസിലെ ബാലകൃഷ്ണന്റെ മകന് സി.എച്ച് ജഗദീഷ് (35) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഇയാളുടെ ഭാര്യ സുനിത രണ്ടു ദിവസം മുമ്പ് സ്വന്തം വീട്ടില്‍ പോയിരുന്നു. അതിനാല്‍ വീട്ടില്‍ ജഗദീഷ് തനിച്ചായിരുന്നു താമസം.
ബുധനാഴ്ച രാത്രി പവര്‍കട്ട് സമയത്ത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മാതാവ് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വിളിച്ചെങ്കിലും ജഗദീഷ് വിളി കേട്ടില്ല. തുടര്‍ന്ന് വൈദ്യുതി വന്നപ്പോള്‍ നടത്തിയ തിരച്ചിലിലാണ് ജഗദീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ജഗദീഷിന് മക്കളില്ല. സഹോദരങ്ങള്‍: മാധവന്, രാജന്, ഗിരീഷ് (ദുബൈ), ചിത്ര, ഗണേഷ്.
Keywords: Youth, Power cut, House, Food, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.