city-gold-ad-for-blogger

ഭര്‍ത്താവിനെ തേടിയെത്തിയ സെയില്‍സ്‌ഗേളായ ഭാര്യയ്ക്ക് മര്‍ദനം

കാസര്‍കോട്: ഭര്‍ത്താവിനെ തേടിയെത്തിയ ഭാര്യയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദനം. കണ്ണൂര്‍ മഞ്ഞംപാറ പെരുവളത്ത് പറമ്പിലെ കിണാക്കുള്‍ ഹൗസില്‍ ഫരീദിന്റെ മകള്‍ കെ. റുബീന (29) യ്ക്കാണ് മര്‍ദനമേറ്റത്. ഭര്‍ത്താവായ മൊഗ്രാല്‍പുത്തൂര്‍ മുനീര്‍ മന്‍സിലില്‍ എ.എം. സിദ്ദിഖിന്റെ വീട്ടിലെത്തിയപ്പോഴാണ് സിദ്ദിഖിന്റെ രണ്ട് സഹോദരങ്ങളും ഭാര്യയും ചേര്‍ന്ന് റുബീനയെ മര്‍ദിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് റുബീന ഭര്‍ത്താവിനെ തേടിയെത്തിയത്. 2000 മാര്‍ച് രണ്ടിനാണ് റുബീനയും സിദ്ദിഖും തമ്മിലുള്ള വിവാഹം നടന്നത്. കണ്ണൂരിലെ ഒരു കടയില്‍ സെയില്‍സ് ഗേളാണ് റുബീന. ഏഴു വര്‍ഷമായി ഭര്‍ത്താവ് ചെലവിന് നല്‍കുകയോ തന്നെയും 12 വയസുള്ള മകളെയും ഏഴ് വയസുളള മകനെയും സംരക്ഷിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന റുബീന പറയുന്നു.

ഭര്‍ത്താവിനെ തേടിയെത്തിയ സെയില്‍സ്‌ഗേളായ ഭാര്യയ്ക്ക് മര്‍ദനംവിവാഹം കഴിഞ്ഞ ശേഷമാണ് ഭര്‍ത്താവിന് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് മനസിലായതെന്ന് യുവതി പറഞ്ഞു. വിശദമായി അന്വേഷിച്ചപ്പോള്‍ സിദ്ദിഖ് മൂന്ന് വിവാഹം കഴിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞെന്നും റുബീന വെളിപ്പെടുത്തി. വിവാഹ സമത്ത് 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നതായും സിദ്ദിഖിനെതിരെയുള്ള കേസ് കണ്ണൂര്‍ പോലീസിലും തലശ്ശേരി കുടുംബകോടതിയിലും നിലവിലുണ്ടെന്നും റുബീന പറഞ്ഞു.

Keywords:  Attack, Wife, Husband, Mogral Puthur, Brothers, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia