city-gold-ad-for-blogger

പാ­ലവും മു­ന്ന­റി­യി­പ്പ് ബോര്‍ഡും അ­പ­ക­ട­ത്തില്‍; ക­ണ്ടിട്ടും കാ­ണാ­തെ അ­ധി­കൃതര്‍

പാ­ലവും മു­ന്ന­റി­യി­പ്പ് ബോര്‍ഡും അ­പ­ക­ട­ത്തില്‍; ക­ണ്ടിട്ടും കാ­ണാ­തെ അ­ധി­കൃതര്‍

കാസര്‍­കോട്: പി.ഡ­ബ്ലു.ഡി അ­ധി­കൃ­തര്‍ ഉ­ളി­യ­ത്ത­ടു­ക്ക ജം­ഗ്­ഷ­നില്‍ സ്ഥാ­പി­ച്ച മാ­യി­പ്പാ­ടി പാലം അ­പ­ക­ട­ത്തി­ലാ­ണെ­ന്ന മു­ന്ന­റി­യി­പ്പ് ബോര്‍ഡും അ­പ­ക­ട­ത്തില്‍. ഒ­രു വര്‍­ഷം മു­മ്പാ­ണ് പാ­ലം അ­പ­ക­ട­ത്തി­ലാ­ണെ­ന്ന് വ്യ­ക്ത­മാ­ക്കു­ന്ന മു­ന്ന­റി­യിപ്പ് ബോര്‍­ഡ് പി.ഡ­ബ്ല്യു.ഡി അ­ധി­കൃ­തര്‍ സ്ഥാ­പി­ച്ച­ത്.

ബോര്‍­ഡ് സ്ഥാ­പി­ച്ചെ­ങ്കിലും പാ­ലം ന­ന്നാ­ക്കാ­നു­ള്ള ന­ട­പ­ടി­ക­ളൊന്നും ആ­രം­ഭി­ച്ചി­രു­ന്നില്ല. ഇ­തുവ­ഴി പോ­കേ­ണ്ട വാ­ഹ­ന­ങ്ങള്‍ മ­റ്റ് റോ­ഡു­ക­ളി­ലൂ­ടെ പോ­ക­ണ­മെ­ന്ന നിര്‍­ദേ­ശം മാ­ത്ര­മാ­ണ് ബോര്‍­ഡി­ലു­ണ്ടാ­യത്. ആ ബോര്‍­ഡ് മൂ­ന്നാഴ്­ച മു­മ്പ് വാ­ഹ­ന­മി­ടി­ച്ച് ത­കര്‍­ന്നു­വീണു. അ­ത് ന­ന്നാ­ക്കാനും അ­ധി­കൃ­തര്‍­ക്ക് താല്‍­പ­ര്യ­മില്ല.

ക­ഴി­ഞ്ഞ­ദിവ­സം പി­.ഡ­ബ്ല്യു.ഡി അ­ധി­കൃ­തര്‍ മ­റി­ഞ്ഞുവീണ ബോര്‍­ഡി­ന് ചു­വ­ട്ടി­ലൂ­ടെ വാഹ­ന­മോ­ടി­ച്ചു­പോ­യി. എ­ന്നാലും അ­വര്‍ ബോര്‍­ഡ് ന­ന്നാ­ക്കാന്‍ ഒ­രു ശ്ര­മവും ന­ട­ത്തി­യില്ല. അ­ധി­കൃ­ത­രു­ടെ നി­സം­ഗ­ത­യു­ടെ പ­കല്‍ വെ­ളി­ച്ച­ത്തി­ലു­ള്ള ഉ­ദാ­ഹ­ര­ണ­മായി ഈ സം­ഭവ­ത്തെ നാ­ട്ടു­കാര്‍ വി­ശേ­ഷി­പ്പി­ക്കുന്നു.

Keywords: Mayipady bridge, Warning board, Danger, PWD, Kasargod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia