city-gold-ad-for-blogger

നുള്ളിപാടിയില്‍ ഗ്യാസ് ലോറി കയറി കുടിവെള്ളപൈപ്പ് തകര്‍ന്നു

കാസര്‍കോട്: നുള്ളിപ്പാടിയില്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് സിലണ്ടര്‍ കയറ്റിയ ലോറികയറി കുടിവെള്ളപൈപ്പ് തകര്‍ന്നു. പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് റോഡിലൂടെ കുടിവെള്ളം പാഴായി. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഗ്യാസ് സിലണ്ടറുമായി വന്ന കെ.എ. 19 ബി 7962 നമ്പര്‍ ലോറിയുടെ ടയര്‍ കുടിവെള്ളപൈപ്പില്‍ കയറി താഴ്ന്നുപോയത്.

പുതുതായി കുടിവെള്ളവിതരണത്തിന് പൈപ്പിടല്‍ ജോലി ഇവിടെ നടന്നിരുന്നു. പൈപ്പ് കുഴിച്ചുമൂടിയ ഭാഗത്തെ ഇളകിയ മണ്ണിലൂടെയാണ് ലോറിയുടെ ടയര്‍ താഴ്ന്നുപോയത്. ഇപ്പോഴുള്ള കുടിവെള്ളപൈപ്പ് പൂര്‍ണമായും തകരുകയും ചെയ്തു. വെള്ളം ഒഴുകി റോഡില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. കടുത്ത വേനല്‍ചൂടില്‍ ഒരുതുള്ളി വെള്ളത്തിനായി നഗരവാസികള്‍ അലയുമ്പോഴാണ് കുടിവെള്ളപ്പൈപ്പ് ലോറികയറി തകര്‍ന്ന് ശുദ്ധജലം പാഴായത്.

നുള്ളിപാടിയില്‍ ഗ്യാസ് ലോറി കയറി കുടിവെള്ളപൈപ്പ് തകര്‍ന്നു

നുള്ളിപാടിയില്‍ ഗ്യാസ് ലോറി കയറി കുടിവെള്ളപൈപ്പ് തകര്‍ന്നു

Keywords:  Kasaragod, Lorry, Water, Kerala, Nullippady, Industrial gas cylinder, Water Pipe, Road, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia