നാലുവരി പാത: തെളിവെടുപ്പ് ബഹളത്തില്‍ മുങ്ങി
Dec 13, 2012, 22:30 IST
പൊതു ജനങ്ങള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കും അവരുടെ അഭിപ്രയാങ്ങളും പരാതികളും രേഖാമൂലമോ നേരിട്ടോ അറിയിക്കാനാണ് തെളിവെടുപ്പ് നടന്നത്. എന്നാല്‍ പരിസ്ഥിതി പ്രശ്നമോ മറ്റ് ക്രിയാത്മക നിര്‍ദേശങ്ങളോ ഉന്നയിക്കാതെ പ്രശ്നം സങ്കീര്‍ണമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അഭിപ്രായവും നിര്‍ദേശവും നല്‍കാനെത്തിയ പലര്‍ക്കും ബഹളം കാരണം തങ്ങളുടെ കാര്യങ്ങളും പരാതികളും അധികൃതരെ ബോധ്യപ്പെടുത്താന്കഴിഞ്ഞില്ല.
റോഡിന്റെ വീതി പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം മാത്രമാണ് ബഹളക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. കുന്നുകളിടിച്ചും ചതുപ്പുകള്‍ നികത്തിയും റോഡുണ്ടാക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ തെളിവെടുപ്പ് സമിതിയെ ബോധ്യപ്പെടുത്തി. പുരുഷന്മാരില്ലാത്ത സമയത്ത് നാലുവരി പാത സര്വ്വേവിഭാഗം വീടുകളിലെത്തി അടുക്കള ഭാഗത്തും കുളിമുറിയുടെ ഭാഗങ്ങളിലും കല്ലുകളിട്ട് മടങ്ങുകയായിരുന്നുവെന്നും ഇവരോട് കാര്യം ചോദിച്ചപ്പോള്‍ ഭാഷ പോലും ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്ന് പലരും തെളിവെടുപ്പില്‍ ചൂണ്ടിക്കാട്ടി.
ആന്ധ്രക്കാരായ ചിലരാണ് സര്‍വ്വേ കല്ലുകളിടാന്‍ എത്തിയത്. ഇവര്‍ പറയുന്നത് ആളുകള്‍ക്കോ ആളുകള്‍ പറയുന്നത് ഇവര്‍ക്കോ മനസില്ലായില്ല. ഇത്തരം കാര്യങ്ങള്‍ പ്രത്യേകം കണക്കിലെടുക്കണമെന്ന് തെളിവെടുപ്പിനെത്തിയവര്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചിട്ടുള്ള നഷ്ടപരിഹാര തുക വളരെ തുഛ്മാണെന്നും യഥാര്‍ത്ഥ മാര്‍ക്കറ്റ് വില സ്ഥലത്തിന് നല്‍കണമെന്നും സ്ഥലം നഷ്ടമാകുന്നവര്‍ ആവശ്യപ്പെട്ടു.
ആരാധനാലയങ്ങളും ഖബറിടങ്ങളും പരമാവധി ഒഴിവാക്കി കൊണ്ടായിരിക്കും സ്ഥലം ഏറ്റെടുക്കുകയെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ വ്യക്തമാക്കിയിരുന്നു. തെളിവെടുപ്പിന്റെ തുടക്കം തൊട്ടുതന്നെ ബഹളം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിച്ചത്. അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്ക് പുറത്തു പോകാമെന്നും അല്ലെങ്കില്‍ ശാന്തരായി തെളിവെടുപ്പ് കഴിയുന്നത് വരെ ഇരിക്കാമെന്നും കലക്ടര്‍ അറിയിച്ചെങ്കിലും ചിലര്‍ തെളിവെടുപ്പ് തടസപ്പെടുത്തി കൊണ്ട് ബഹളം തുടരുകയായിരുന്നു.
ഇതിനിടയില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് തെളിവെടുപ്പ് ബഹിഷ്ക്കരിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഹാളിന് പുറത്തിറങ്ങുകയും കലകട്രേറ്റ് കോംപൗണ്ടില്‍ പ്രകടനവുമായി ചുറ്റിക്കറങ്ങി വീണ്ടും തിരിച്ചെത്തി തെളിവെടുപ്പ് നടക്കുന്ന സ്ഥലത്ത് കുത്തിയിരിപ്പ് നടത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്. അടുത്തു തന്നെ സര്‍വ്വ കക്ഷിയോഗം വിളിച്ചു ചേര്‍ക്കുന്നുണ്ടെന്നും പരാതികള്‍ ആ യോഗത്തില്‍ ഉന്നയിക്കാമെന്ന് പറഞ്ഞ് കലക്ടര്‍ തെളിവെടുപ്പ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ പ്രതിഷേധക്കാര്‍ സ്വയം പിരിഞ്ഞു പോവുകയായിരുന്നു. സ്ഥലം പോകുന്ന ഒരു സ്ത്രി ഇതിനിടയില്‍ കലക്ടര്‍ക്കു മുന്നില്‍ ആത്മഹത്യാ ഭീഷണിയും മുഴക്കി.
Keywords: Collectorate, Conference, National Highway, Road, Meeting, Case, District Collector, Suicide, Kasragod, Kerala.










