city-gold-ad-for-blogger

ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 14 പവനും 68,000 രൂപയും കവര്‍ന്നു

ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 14 പവനും 68,000 രൂപയും കവര്‍ന്നു
കാസര്‍കോട്: മേല്‍പറമ്പിലെ ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 14 പവന്‍ സ്വര്‍ണവും 68,000 രൂപയും രണ്ട് വാച്ചുകളും കവര്‍ച ചെയ്തു. മേല്‍പറമ്പ് പാറപ്പുറത്തെ ഗള്‍ഫുകാരനായ ടി.എ. അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച നടന്നത്.

തിങ്കളാഴ്ച വൈകിട്ട് 6.30ന് വീട് പൂട്ടി അബ്ദുല്ലയും ഭാര്യ സൗദയും പള്ളിക്കരയിലുള്ള മാതാവ് ഖദീജയുടെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ച് രാത്രി 10.30 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച നടന്നതായി കണ്ടത്. വീടിന്റെ മുന്‍ വശത്ത് കോണിപ്പടി കൊണ്ടു വെച്ചത് കണ്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അടുക്കള വാതില്‍ തുറന്ന് കിടക്കുന്നതായി കണ്ടത്.

പരിശോധിച്ചപ്പോള്‍ കിടപ്പു മുറിയിലെ അലമാര കുത്തിതുറന്ന് സാധനങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. 14 പവന്റെ മാല, അതോടൊപ്പം ഉണ്ടായിരുന്ന 65,000 രൂപ, മറ്റൊരു വലിപ്പിലുണ്ടായിരുന്ന 3,000 രൂപ, രണ്ട് വാച്ച് എന്നിവയാണ് നഷ്ടപ്പെട്ടത്.

വിവരമറിഞ്ഞ് ബേക്കല്‍ അഡീഷണല്‍ എസ്.ഐ. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡോക്ടര്‍ അഡൂര്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാല വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പോലീസ് നായ 100 മീറ്റര്‍ വരെ ഓടി റോഡരികില്‍ നില്‍ക്കുകയായിരുന്നു.

Site: Kasaragod, Melparamba, Robbery, Police, Case, House, Kerala 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia