city-gold-ad-for-blogger

കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റ് ഗുരുതരം

കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റ് ഗുരുതരം
കാസര്‍കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തേറ്റ് ഗുരുതര നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡൂര്‍ പാണ്ടി ഏവന്തൂറിലെ മത്താടിയുടെ മകന്‍ വസന്ത(28)നാണ് കുത്തേറ്റത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഏവന്തൂര്‍ ചെക്ക്‌പോസ്റ്റിനടുത്തു വെച്ചാണ് കുത്തേറ്റത്. ബൈക്കിലെത്തിയ ഗിരീഷ് എന്നയാളാണ് വയറ്റത്ത് കത്തികൊണ്ട് കുത്തിയതെന്ന് വസന്തന്‍ പറഞ്ഞു. വസന്തന്റെ സുഹൃത്തായ ഒരാള്‍ ഈയിടെ പ്രണയ വിവാഹം കഴിച്ചിരുന്നു. അതിന് വസന്തന്‍ ഒത്താശ ചെയ്തു കൊടുത്തു എന്നാരോപിച്ചാണ് കുത്തിയതെന്ന് പറയുന്നു.

കാസര്‍കോട് ഗവ. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടിയ ശേഷമാണ് വസന്തനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കൂലിപ്പണിക്കാരനാണ് വസന്തന്‍.

Keywords : Kasaragod, Congress, Worker, Injured, Kerala, Vasanthan, Knife, Hospital, Adoor, Check Post, Marriage, Love, Help, Kasargodvartha, Malayalam Vartha, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia