കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയെ നിലമ്പൂരില്‍ കാമുകനോടൊപ്പം കണ്ടെത്തി
Jun 7, 2013, 13:03 IST
കാസര്‍കോട്: ബദിയഡുക്കയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയെ കാമുകനോടൊപ്പം നിലമ്പൂരില്‍ കണ്ടെത്തി. മഞ്ചേശ്വരം ഗവ. കോളജ് ബി.എ ടൂറിസം വിദ്യാര്‍ത്ഥിനിയായ നീര്ചാല് ഉണ്ടെമനയിലെ സത്യശങ്കര ഭട്ടിന്റെ മകള്‍ ലക്ഷ്മിയെ (21) യാണ് നിലമ്പൂരില്‍ വെച്ച് പോലീസ് കാമുകനോടൊപ്പം കണ്ടെത്തിയത്.
പെണ്‍കുട്ടിയെയും കാമുകനെയും വെള്ളിയാഴ്ച രാവിലെ ബദിയഡുക്ക സ്റ്റേഷനിലെത്തിക്കുകയും പിന്നീട് ഇരുവരെയും ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജ്സ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നിലമ്പൂരിലെ ലിന്‍സ് എന്ന യുവാവിനോടൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മെയ് 20 നാണ് ലക്ഷ്മിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
രാവിലെ 7.30 ന് കോളജിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലക്ഷ്മി
തിരിച്ചു വന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ബദിയഡുക്ക പോലീസാണ് കേസെടുത്തത്. ലക്ഷ്മിയോടൊപ്പം കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. ഇരുവരും നിലമ്പൂരില്‍ രജിസ്റ്റര്‍ വിവാഹത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Related News:
കാണാതായ കോളജ് വിദ്യാര്ത്ഥനിനിയെ കണ്ടെത്താന്‍ പോലീസ് മലപ്പുറത്തേക്ക്
കാണാതായ കോളജ് വിദ്യാര്ത്ഥനിനിയെ കണ്ടെത്താന്‍ പോലീസ് മലപ്പുറത്തേക്ക്
Keywords: Missing, Student, Kasaragod, Badiyadukka, College, Kerala,National News, Inter National News, World News, Gulf News, Health News, Business News.






