കളഞ്ഞു കിട്ടിയ പണം തിരിച്ചു നല്കി മാതൃകയായി
May 29, 2013, 13:11 IST
കാസര്‍കോട്: റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ 80,000 രൂപ പോലീസിലേല്പിച്ച് വര്‍ക്ഷോപ്പ് ജീവനക്കാരന് മാതൃകയായി. ഉദയഗിരിയിലെ വര്‍ക്ഷോപ്പ് ജീവനക്കാരന് മനോഹരനാണ് സത്യസന്ധത കാട്ടിയത്. കുമ്പള സ്വദേശി കെ. ഉദയശങ്കറിന്റെ പണമാണ് കളഞ്ഞുപോയത്.
കാസര്‍കോട്ടെ ബാങ്കില്‍ നിന്ന് സ്വര്‍ണം പണയം വെച്ച് 80,000 രൂപയുമായി ഉദയഗിരി വഴി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഉദയശങ്കറിന്റെ പണം ബാഗില്‍ നിന്ന് തെറിച്ചു വീണത്. റോഡില്‍ ആയിരത്തിന്റെ നോട്ടുകള്‍ ചിതറിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട മനോഹരനും തളങ്കരയിലെ ആമുവും നോട്ടുകള്‍ പെറുക്കിയെടുത്ത ശേഷം വിദ്യാനഗര്‍ പോലീസില്‍ ഏല്പിക്കുകയായിരുന്നു.
വീട്ടിലെത്തി ബാഗില്‍ നോക്കിയപ്പോള്‍ പണം കാണാത്തതിനെ തുടര്‍ന്ന് ഉദയശങ്കര്‍ വിദ്യാനഗര്‍ പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു. ബാങ്കില്‍ അന്വേഷിച്ച ശേഷം വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ് ഉദയശങ്കറിന് പണം കൈമാറി.
Related News: ആയിരത്തിന്റെ നോട്ടുകള്‍ റോഡില്‍ ചിതറിയ നിലയില്‍
Keywords: Cash, Police, Kumbala, Vidya Nagar, Case, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.