ആയിരത്തിന്റെ നോട്ടുകള്‍ റോഡില്‍ ചിതറിയ നിലയില്‍
May 28, 2013, 19:37 IST
വിദ്യാനഗര്‍: റോഡില്‍ ചിതറിയ നിലയില്‍ കണ്ട ആയിരത്തിന്റെ നോട്ടുകള്‍ പോലീസില്‍ ഏല്പിച്ചു. ഉദയഗിരി ബസ് സ്റ്റോപ്പിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് ആയിരത്തിന്റെ നോട്ടുകെട്ടുകള്‍ ചിതറിയനിലയില്‍ കണ്ടെത്തിയത്. ഇതുവഴി വന്ന തളങ്കര ബാങ്കോട് സ്വദേശി ആമുവും ഉദയഗിരി വര്‍ക്ഷോപ്പ് ജീവനക്കാരന് മനോഹരനുമാണ് നോട്ടുകള്‍ റോഡില്‍ ചിതറിയനിലയില്‍ കണ്ടത്.
വാഹനത്തിലിറങ്ങിയ ആമു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി പോലീസിലേല്പിക്കുകയായിരുന്നു. ഏകദേശം ഒരുലക്ഷത്തോളം രൂപയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ അബദ്ധത്തില്‍ പണം റോഡിലേക്ക് വീണതാണെന്നു കരുതുന്നു. റോഡില്‍ നോട്ടുകള്‍ ചിതറിക്കിടക്കുന്ന വിവരമറിഞ്ഞ് നിരവധിയാളുകള്‍ എത്തിയിരുന്നു.

Keywords: Cash, Road, Vidya Nagar, Police, Natives, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.