കുമ്പള-മുള്ളേരിയ റോഡ് യുവമോര്‍ച ഉപരോധിച്ചു
Apr 9, 2013, 13:24 IST
ബദിയടുക്ക: കുമ്പള-മുള്ളേരിയ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച കാസര്‍കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ബദിയടുക്ക പി.ഡബ്ലു.ഡി. ഓഫീസിനു മുന്നില്‍ നടന്ന ഉപരോധം ബി.ജെ.പി. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മഹേഷ് നെടുഗുള ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരംപാടി അധ്യക്ഷത വഹിച്ചു. മഞ്ചുനാഥ, മഹേഷ് വളക്കുഞ്ച, രാജേഷ് ഷെട്ടി, മോഹന്‍ ഷെട്ടി, ഭരതന് കെ.കെ. പുറം, പ്രശാന്ത് ഗൗരിയടുക്ക, ഗോപാല കൃഷ്ണഭട്ട് എന്നിവര്‍ നേതൃത്വം നല്കി. പി.ആര്. സുനില്‍ സ്വാഗതവും ബാലകൃഷ്ണ ഷെട്ടി നന്ദിയും പറഞ്ഞു.
റോഡ് പൂര്‍ണമായും തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും റോഡുപണി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും യുവമോര്‍ച മുന്നറിയിപ്പ് നല്കി.

Keywords: Yuvamorch, Kumbala, Mulleria, Road, Badiyaduka, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News