യൂത്ത്‌ലീഗ് ജില്ലാസമ്മേളനം, പതാകദിനം 10 ന്
Dec 8, 2012, 16:55 IST
കാസര്‍കോട്: നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഡിസംബര്‍ 13,14,15 തീയ്യതികളില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന മുസ്ലീം യൂത്ത്‌ലീഗ് ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം 10 ന് ആചരിക്കാന്‍ മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ശാഖാതലങ്ങളില്‍ പതാകകള്‍ ഉയര്‍ത്തിയും സമ്മേളന പ്രചരണം നടത്തിയും പതാകദിനം വിജയിപ്പിക്കുവാന്‍ മുഴുവന്‍ ശാഖാ കമ്മിറ്റികളും മുന്നോട്ടുവരണമെന്ന് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടിയും ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫും അഭ്യര്‍ത്ഥിച്ചു.

Keywords: Youth League, District, Conference, Kasaragod, Busstand, Muslim Youth League, Flag-off, Committee, Victory, President, Kollampady, Secretary, Kerala