പോലീസ് പിടിയിലായ യുവാവിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തും
Apr 27, 2012, 05:30 IST
![]() |
| Mirshad |
ഐ.എന്‍.എല്‍ പ്രവര്‍ത്തകനായിരിക്കെ 2010ല്‍ മധൂര്‍ പഞ്ചായത്തിലെ രാഘവേന്ദ്ര എന്നയാളുടെ കൈയും കാലും തല്ലിയൊടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് മിര്‍ഷാദിനെതിരെ 307ാം വകുപ്പ് പ്രകാരം കേസ് നിലവിലുണ്ട്. ബാബറി മസ്ജിദ് വാര്‍ഷികദിനാചരണത്തിനിടയില്‍ നടന്ന അക്രമത്തില്‍ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിന് സമീപം ദേശീയപാതയില്‍ വരദരാജപൈ ബസ് തകര്‍ത്ത സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന മിര്‍ഷാദ് സഹോദരിയുടെ കല്യാണമുണ്ടെന്ന് കോടതിയെ ബോധിപ്പിച്ച് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയതാണ്. ദിവസവും ജില്ലാ കോടതിയിലെത്തി ശിരസ്താര്‍ മുമ്പാകെ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. അതിനിടയിലാണ് പോലീസുകാരനെ കയ്യേറ്റം ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് പാണലത്ത് നാട്ടുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്കെതിരെ 308 വകുപ്പ് പ്രകാരം പോലീസ് വധശ്രമത്തിന് കേസ്സെടുത്തിരുന്നുവെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കാസര്‍കോട് ഗവ. കോളേജിന് മുന്നിലെ ബസ് വെയിറ്റിങ് ഷെല്‍ട്ടറില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് സംസാരിച്ച എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കയ്യൂര്‍ സ്വദേശി വിനോദിനെയാണ് ഇയാള്‍ കയ്യേറ്റം ചെയ്തത്. പോലീസുകാരന്‍ നേരത്തെ ആലമ്പാടി സ്‌കൂളില്‍ അധ്യാപകനായിരിക്കെ പെണ്‍കുട്ടിയെ പഠിപ്പിച്ചിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് സംസാരിച്ചത്.
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ മിര്‍ഷാദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: kasaragod, Naimaramoola, Kerala, Police, Youth, Accuse







