ജ്യൂസ് കഴിക്കാനെത്തി ഓട്ടോയുമായി സ്ഥലം വിട്ട യുവാവിനെ പിടികൂടി
Dec 15, 2012, 12:08 IST
കാസര്‍കോട്: ജ്യൂസ് കഴിക്കാനെത്തി ജ്യൂസ് ഉടമയുടെ ഓട്ടോയുമായി സ്ഥലം വിട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. പൊയിനാച്ചി ചെറുകരയിലെ നിയാസിനെയാണ് (28) പിടികൂടിയത്. കാസര്‍കോട് ഗവണ്മെന്റെ കോളജിന് മുന്നിലുള്ള കുഡ്ലു പാറക്കട്ടയിലെ മുകുന്ദന്റെ ജ്യൂസ് കടയില്‍ നിന്നും ജ്യൂസ് വാങ്ങിക്കഴിച്ച ശേഷം മുകുന്ദന്റെ കെ.എല്‍ 14 സി 1879 നമ്പര്‍ ഓട്ടോയുമായി നിയാസ് സ്ഥലം വിടുകയായിരുന്നു.
കടയുടെ മുന്നിലാണ് മുകുന്ദന് തന്റെ ഓട്ടോ റിക്ഷ പാര്‍ക്ക് ചെയ്തിരുന്നത്. ജ്യൂസ് ജാര് കഴുകുന്നതിനിടയിലാണ് ഓട്ടോയുമായി നിയാസ് കടന്നുകളയുന്നത് മുകുന്ദന് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇതിനിടയിലാണ് അടുക്കത്ത്ബയലില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ നിയാസിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചത്. നിയാസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിനു മുമ്പ് ഏതെങ്കിലും വാഹനങ്ങള്‍ യുവാവ് കവര്‍ച ചെയ്തിട്ടുണ്ടോ എന്നും മറ്റും പോലീസ് അന്വേഷിച്ച് വരികയാണ്.
Keywords: Juice-shop, Auto-rickshaw, Youth, Natives, Kasaragod, Police, Govt.college, Kudlu, Parakatta, Adkathbail, Robbery, Kerala






