city-gold-ad-for-blogger

ലോക പുകയില വിരുദ്ധ ദിനത്തില്‍ റാലിയും സെമിനാറും സംഘടിപ്പിച്ചു

കാസര്‍കോട്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റാലികള്‍, സെമിനാറുകള്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ജില്ലാതല ബോധവല്‍ക്കരണ റാലി അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. നസീമ ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജനമൈത്രി പോലീസ്, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികള്‍, നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ റാലിയില്‍ അണി ചേര്‍ന്നു.

കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. മുഹമ്മദ്അഷീല്‍ പുകയില വിരുദ്ധ സന്ദേശം നല്‍കി. ജനമൈത്രി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പ്രകാശ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലോക പുകയില വിരുദ്ധ ദിനത്തില്‍ റാലിയും സെമിനാറും സംഘടിപ്പിച്ചു
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുമ്പള നഗരത്തില്‍ നടത്തിയ റാലി
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.നസീമ, ഐ എം എ പ്രസിഡന്റ് ഡോ. കെ.ജി.പൈ, റോട്ടറി ക്ലബ് പ്രസിഡന്റ് സുരേഷ്, അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ജി. രമേശ്, മോഹനന്‍ മാങ്ങാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ മാസ് മീഡി ഓഫീസര്‍ എം. രാമചന്ദ്ര സ്വാഗതവും ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ നന്ദിയും പറഞ്ഞു. സെമിനാറില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.സി വിമല്‍രാജ് ക്ലാസെടുത്തു. സുധീര്‍ മാടക്കത്ത് മാജിക് ഷോ അവതരിപ്പിച്ചു.

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, ജനമൈത്രി പോലീസ്, മാലിക് ദിനാര്‍ കോളേജ് ഓഫ് നേഴ്‌സിംഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പുകയില വിരുദ്ധ ദിന റാലിയും ഫോട്ടോ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചു.

കുമ്പള ഗ്രാമപഞ്ചായത്ത് പരിസരത്തു നിന്നാരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. റംല ഉദ്ഘാടനം ചെയ്തു. സി.ഐ, രഞ്ജിത്ത് റാലി ഫഌഗ് ഓഫ് ചെയ്തു. സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സത്യശങ്കര്‍ഭട്ട്, എസ്.ഐമാരായ പി.നാരായണന്‍, സുരേന്ദ്രന്‍, കൃഷ്ണന്‍, എച്ച്.എസ്. രഘു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. സുബ്രഹ്മണ്യന്‍, ഹെഡ് നേഴ്‌സ് ജാസ്മിന്‍, നേഴ്‌സിംഗ് ട്യൂട്ടര്‍ മനു, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, മാലിക് ദിനാര്‍ കോളേജ് ഓഫ് നേഴ്‌സിംഗിലെ പരിശീലകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക പുകയില വിരുദ്ധ ദിനത്തില്‍ റാലിയും സെമിനാറും സംഘടിപ്പിച്ചു
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നടത്തിയ പുകയില വിരുദ്ധ റാലി.
സമാപന സമ്മേളനവും ഫോട്ടോ പ്രദര്‍ശനവും സെമിനാറും പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. റംലയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുനാഥ ആല്‍വ ഉദ്ഘാടനം ചെയ്തു. ഡോ. സത്യശങ്കര്‍ഭട്ട്, ഡോ. ദിവാകര്‍റായ്, ട്യൂട്ടര്‍ മനു, ഹെഡ്‌നേഴ്‌സ് ജാസ്മിന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. രഘു സ്വാഗതവും ഇ. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

Keywords: World tobacco day, Programme, Kumbala health center, Panchayath, Janamaithri police, Malik deenar college of nursing, Rally, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia