Worker Died | നിര്‍മാണം നടന്നു വരുന്ന വീടിന്റെ ടെറസില്‍ നിന്നും വീണ് പരുക്കേറ്റ കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു
പൊയിനാച്ചി: (www.kasargodvartha.com) നിര്‍മാണം നടന്ന് വരുന്ന വീടിന്റെ ടെറസില്‍നിന്നും വീണ് പരുക്കേറ്റ കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു. പൊയിനാച്ചി മണ്ഡലിപ്പാറയിലെ വി വി രാജേഷ് (41) ആണ് വ്യാഴാഴ്ച ഉച്ചയോടെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് വൈകുന്നേരം പെരിയയിലെ നവോദയനഗര്‍ കുണ്ടൂരടുക്കത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ജോലിക്കിടെ ടെറസില്‍ നിന്നും കാല്‍ വഴുതി വീണാണ് അപകടമെന്ന് ഒപ്പം ജോലി ചെയ്തിരുന്നവര്‍ ബേക്കല്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപത്തെ ക്വാര്‍ടേഴ്‌സിലായിരുന്നു എട്ടുവര്‍ഷമായി രാജേഷും കുടുംബവും താമസിച്ചു വന്നിരുന്നത്.
പരേതനായ എസ് മണി - കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കള്‍: നിഷാന്ത്, നിഖില്‍ രാജ്. സഹോദരങ്ങള്‍: ശെല്‍വ രാജന്‍ (ഡ്രൈവര്‍), ജയരാജന്‍. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ മണ്ഡലിപ്പാറയില്‍ നടന്നു.
Keywords: news,Kerala,State,Top-Headlines,Poinachi,Injured,hospital, Police,Family, Funeral, Worker died after falling from the terrace of house under construction