കാസര്‍കോട് കടപ്പുറത്ത് മദ്യഉപയോഗംമൂലം മരിച്ചത് 34 പേര്‍: സ്ത്രീകള്‍ സമര രംഗത്ത്
Feb 18, 2013, 19:36 IST
സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളായ കുട്ടികളും യുവാക്കളും മുതല്‍ മുതിര്‍ന്നവര്‍വരെ മദ്യലഹരിക്കടിമപ്പെട്ടതായി സ്ത്രീകള്‍ പരാതിപെട്ടു. വീട്ടമ്മമാരുടെ താലിമാലകള്‍ പൊട്ടിച്ചുകൊണ്ടുപോയും വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വിറ്റും മദ്യത്തിന് പണംകണ്ടെത്തുകയാണ് ചെയ്യുന്നത്. മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ വീട്ടമ്മമാര്‍ക്ക് മര്‍ദനം പതിവാണ്. ഭൂരിഭാഗം സ്ത്രീകളും മത്സ്യവില്‍പന നടത്തിയാണ് കുടുംബം കഴിയുന്നത്. മദ്യപിച്ച് കരള്‍വീക്കംവന്നവരും മദ്യത്തിനടിമപ്പെട്ട് രോഗംവന്ന് മരിച്ചവരും കസബ മത്സ്യഗ്രാമത്തില്‍ നിരവതിപേരുണ്ട്.
പുരുഷന്മാരില്‍ ഭൂരിഭാഗംപേരും മദ്യത്തിന് അടിമപ്പെട്ടതോടെ കുടുംബങ്ങളില്‍ സമാധാനാന്തരീക്ഷം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. നിരവധിപേര്‍ മദ്യത്തിനടിമപ്പെട്ട് ആത്മത്യചെയ്തു. നിരവധികുടുംബങ്ങള്‍ പട്ടിണിയില്‍ കഴിയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നാടിനെ മദ്യവിമുക്തമാക്കാന്‍ സ്ത്രീകള്‍ രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്.
അനധികൃത മദ്യവില്‍പനക്കാര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ മൂന്ന് ലിറ്റര്‍വരെ മദ്യം കൈവശംവെക്കാന്‍ സര്‍ക്കാറിന്റെ അനുവാദമുണ്ടെന്ന് പറഞ്ഞ് തങ്ങളുടെ പരാതികള്‍ തള്ളികളയുകയാണെന്ന് സ്ത്രീകള്‍ പറയുന്നു. മദ്യംവില്‍ക്കുന്നവരെ തെരഞ്ഞുപിടിക്കാനാണ് സ്ത്രീകളുടെ ഇപ്പോഴത്തെ തീരുമാനം. ഗ്രാമത്തില്‍ മദ്യംവില്‍ക്കുന്നത് ശ്രീകുറുംഭ ഭഗവതി ക്ഷേത്ര കമ്മിറ്റി വിലക്കിയിട്ടുണ്ട്. മദ്യം വില്‍ക്കുന്നവര്‍ പിടിയിലായാല്‍ അവര്‍ ക്ഷേത്രത്തില്‍ പിഴയടക്കണം. മദ്യം വില്‍ക്കുന്നവരുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ടാകുമ്പോള്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എസ്.പി., സി.ഐ., എസ്.ഐ. എന്നിവര്‍ക്ക് സ്ത്രീകള്‍ പരാതിയും നല്‍കി കഴിഞ്ഞു.
എക്‌സൈസ് അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്നാണ് സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ജോലിപോലും ഉപേക്ഷിച്ചുകൊണ്ടാണ് കുടുംബത്തിന്റെ സമാധാനംകാക്കാന്‍ സ്ത്രീകള്‍ മദ്യത്തിനെതിരെ പടപ്പുറപ്പാട് തുടങ്ങിയിരിക്കുന്നത്. നേരത്തെ നെല്ലിക്കുന്ന് കടപ്പുറത്ത് മദ്യത്തിനെതിരെ സ്ത്രീകള്‍ നടത്തിയ ഐതിഹാസികമായ സമരം സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: Kasaragod, Adkathbail, Liquor, Death, Strike, Woman, House-wife, Police, Complaint, Sree Kurumba Bhagavathi Temple, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.






