മന്ത്രോഗ ഗുളിക കഴിച്ച സ്ത്രീ ഛര്ദിയെതുടര്ന്ന് ആശുപത്രിയില്‍
Mar 23, 2013, 11:20 IST
കാസര്‍കോട്: മന്ത്രോഗ പ്രതിരോധ ഗുളിക കഴിച്ചതിനെതുടര്‍ന്ന് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട് സ്ത്രീയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ കോടികജെയിലെ ആലോജി റാവുവിന്റെ ഭാര്യ സുശീല (48) യാണ് ആശുപത്രിയിലുള്ളത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ വെച്ച് ഗുളിക കഴിച്ച സുശീലയ്ക്ക് പുലര്‍ചെ അഞ്ച് മണിയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മന്ത് രോഗ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതര്‍ വിതരണം ചെയ്ത ഗുളികയാണ് കഴിച്ചതെന്ന് സുശീല പറഞ്ഞു.
Keywords: Albendazole, Tablet, Women, Hospital, Mulleria, House, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Woman hospitalized after having filariasis medicine







