city-gold-ad-for-blogger

ചന്ദനമുട്ടി കൊണ്ട് യുവതിയെയും ഭര്‍ത്താവിനെയും തലയ്ക്കടിച്ചു വീഴ്ത്തി

കാസര്‍കോട്: യുവതിയെയും ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരന്‍ ചന്ദന മുട്ടി കൊണ്ട് അടിച്ചു വീഴ്ത്തി. ആദൂര്‍ ബളവന്തയിലെ ബീഡി തൊഴിലാളി കവിത (28), ഭര്‍ത്താവ് സി.എച്ച് കൃഷ്ണന്‍ (35) എന്നിവരെയാണ് ഭര്‍തൃ സഹോദരന്‍ ഉമേശന്‍ വെള്ളിയാഴ്ച രാത്രി തലയ്ക്കടിച്ച് വീഴ്ത്തിയത്.

മദ്യ ലഹരിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ വീട്ടിലെത്തിയ ഉമേശന്‍ സ്‌റ്റെയര്‍കേയ്‌സ് കയറിപ്പോകുന്നത് കണ്ട് ചോദിച്ചപ്പോള്‍ പ്രകോപിതനാവുകയും മുകള്‍ നിലയില്‍ പോയി ഒളിപ്പിച്ചിരുന്ന ചന്ദന മുട്ടിയുമായി താഴേക്കിറങ്ങി വരുമ്പോള്‍ കവിതയെ തള്ളി വീഴ്ത്തുകയും ചന്ദനമുട്ടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തടയാന്‍ ചെന്നപ്പോള്‍ കൃഷ്ണനെയും ഉമേശന്‍ തലക്കടിച്ച് വീഴ്ത്തി. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

ചന്ദനമുട്ടി കൊണ്ട് യുവതിയെയും ഭര്‍ത്താവിനെയും തലയ്ക്കടിച്ചു വീഴ്ത്തി
Keywords:  Woman, Husband, Assault, Kasaragod, Adhur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia