ടാങ്കറില്‍ കുടിവെള്ളമെത്തിക്കും; പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് അവലോകനം 20ലേക്ക് മാറ്റി
Apr 5, 2013, 12:20 IST
കാസര്‍കോട്: ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തിരമായി ടാങ്കറില്‍ കുടിവെള്ളമെത്തിക്കാൻ കാസര്‍കോട് കലക്‌ട്രേറ്റില്‍ മന്ത്രി കെ.പി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വരള്‍ച അവലോകന യോഗം തീരുമാനിച്ചു. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശിച്ച പദ്ധതികളെ കുറിച്ച് നടത്താന്‍ തീരുമാനിച്ച യോഗം ഏപ്രില്‍ 20 ലേക്ക് മാറ്റി.
ടാങ്കറില്‍ വെള്ളം എത്തിക്കുന്നതിനുള്ള ഫണ്ട് പഞ്ചായത്തുകള്‍ മുഖാന്തരമായിരിക്കും നല്‍കുക. ബോര്‍വെല്‍ റിപ്പയറിംഗിന് ജില്ലയില്‍ തൊഴിലാളികളെ കിട്ടുന്നില്ലെങ്കില്‍ മംഗലാപുരത്തു നിന്നും തൊഴിലാളികളെ എത്തിക്കാന്‍ തീരുമാനിച്ചു. ജില്ലയില്‍ 630 ഓളം ബോര്‍വെല്ലുകളാണ് അറ്റക്കുറ്റപ്പണി നടത്താനുള്ളത്. ഇതിന്റെ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപാര്‍ട്ട്‌മെന്റ്, ഇലക്ട്രിസിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഏപ്രില്‍ 20 ന് ചേരാന്‍ തീരുമാനിച്ചു.
ബാവിക്കര പദ്ധതിയുടെ നിര്‍മാണം പുരേഗതിയിലാണെന്നും 58 മീറ്റര്‍ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം പൂര്‍ത്തിയാക്കാനും 61 മീറ്റര്‍ പ്രവൃത്തി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയെ കൂടാതെ എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ടാങ്കറില്‍ വെള്ളം എത്തിക്കുന്നതിനുള്ള ഫണ്ട് പഞ്ചായത്തുകള്‍ മുഖാന്തരമായിരിക്കും നല്‍കുക. ബോര്‍വെല്‍ റിപ്പയറിംഗിന് ജില്ലയില്‍ തൊഴിലാളികളെ കിട്ടുന്നില്ലെങ്കില്‍ മംഗലാപുരത്തു നിന്നും തൊഴിലാളികളെ എത്തിക്കാന്‍ തീരുമാനിച്ചു. ജില്ലയില്‍ 630 ഓളം ബോര്‍വെല്ലുകളാണ് അറ്റക്കുറ്റപ്പണി നടത്താനുള്ളത്. ഇതിന്റെ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപാര്‍ട്ട്‌മെന്റ്, ഇലക്ട്രിസിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഏപ്രില്‍ 20 ന് ചേരാന്‍ തീരുമാനിച്ചു.
![]() |
| ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു. |
Keywords: Report, Drinking water, Meeting, Tanker-Lorry, P.P Shyamala Devi, District Collector, MLA, N.A.Nellikunnu, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.