city-gold-ad-for-blogger

ന­ഗ­ര­മാ­ലി­ന്യ­ങ്ങള്‍ റോ­ഡില്‍; തീ­റ്റ­തേ­ടി ക­ന്നു­കാ­ലി­കളും നായ്ക്കളും ന­ഗ­ര­ത്തില്‍

ന­ഗ­ര­മാ­ലി­ന്യ­ങ്ങള്‍ റോ­ഡില്‍; തീ­റ്റ­തേ­ടി ക­ന്നു­കാ­ലി­കളും നായ്ക്കളും ന­ഗ­ര­ത്തില്‍
കാസര്‍­കോട്: ന­ഗ­ര­ത്തില്‍ ശു­ചീക­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നില­ച്ച­തോ­ടെ മാ­ലി­ന്യ­ങ്ങ­ളു­ടെ സ്ഥാ­നം റോ­ഡി­ലായി. പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് റോ­ഡിലും റോ­ഡ­രി­കിലും മറ്റും മാ­ലി­ന്യ­ങ്ങള്‍ കു­ന്നു­കൂ­ടി­ക്കി­ട­ക്കു­ക­യാണ്. പ്ര­സ്­ക്ല­ബ്ബി­ലേ­ക്കുള്ള റോ­ഡില്‍ വ­രെ പ്ലാ­സ്റ്റിക്കില്‍ കെട്ടി­യ ഭ­ക്ഷ­ണാ­വ­ശി­ഷ്ട­ങ്ങളും മറ്റും വ­ലി­ച്ചെ­റി­ഞ്ഞ നി­ല­യി­ലാണ്. പ്രസ് ക്ലബ്ബ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊണ്ടുതള്ളിയിരിക്കുന്ന മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികളെയും വഴിയാത്രക്കാരെയും ദുരിതത്തിലാഴ്ത്തി. ഇവിടെനിന്നുള്ള മാലിന്യം റോഡിലേക്കുവരെ നിരന്ന് കിടക്കുകയാണ്.
എം.ജി. റോ­ഡി­ന്റെ പ­ല ഭാ­ഗത്തും മാ­ലി­ന്യ­ങ്ങള്‍ അ­ല­സ­മാ­യി വ­ലി­ച്ചെ­റി­ഞ്ഞി­രി­ക്കു­ക­യാണ്. പുതി­യ ബ­സ് സ്റ്റാന്‍ഡ്, പ­ഴ­യ ബ­സ് സ്റ്റാന്‍ഡ്, കെ.എ­സ്.ആര്‍.ടി.സി ബ­സ് സ്റ്റാന്‍­ഡ് പ­രി­സ­ര­ങ്ങ­ളിലും ഇ­തു ത­ന്നെ­യാ­ണ് സ്ഥിതി.

മാ­ലി­ന്യ­ങ്ങള്‍ ഉ­റവി­ട കേ­ന്ദ്ര­ങ്ങ­ളില്‍ ത­ന്നെ സം­സ്­ക­രി­ക്ക­ണ­മെന്ന കോട­തി ഉ­ത്ത­ര­വി­ന്റെ മ­റ­വില്‍ ന­ഗര­സ­ഭ മാ­ലി­ന്യ സം­സ്­ക്കര­ണം ത­ന്നെ നിര്‍­ത്തി­വെ­ച്ച മ­ട്ടാണ്. വ്യാ­പാ­രി­കളും മറ്റും മാ­ലി­ന്യ­ങ്ങള്‍ റോ­ഡ­രി­കില്‍ അ­ല്­പാല്‍­പ­മാ­യി ക­ത്തി­ക്കു­ന്നു­ണ്ടെ­ങ്കിലും അ­ത് പ്രാ­യോഗി­ക ത­ല­ത്തില്‍ വി­ജ­യി­ച്ചി­ട്ടില്ല. ഹോ­ട്ട­ലു­ക­ളില്‍ നിന്നും പ­ഴം- പ­ച്ചക്ക­റി ക­ട­ക­ളില്‍ നിന്നും കോ­ഴി­ക്ക­ട­ക­ളില്‍ നിന്നും മ­റ്റു­മു­ള്ള അ­വ­ശി­ഷ്ട­ങ്ങള്‍ പ­ലരും പ്ലാ­സ്റ്റി­ക് ക­വ­റു­ക­ളി­ലാ­ക്കിയും അല്ലാ­തെയും തു­റ­ന്ന സ്ഥല­ത്ത് കൊ­ണ്ടു ത­ള്ളു­ന്ന സ്ഥി­തി­യാണ്. ഇ­ത് തി­ന്നാന്‍ ക­ന്നു­കാ­ലി­കളും തെരുവ് നായ്ക്കളും കൂ­ട്ട­ത്തോ­ടെ ന­ഗ­ര­ത്തില്‍ ഇ­റ­ങ്ങി­യി­ട്ടുണ്ട്.

കോടതി വിധിയെ തുടര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നത് നിരീക്ഷിക്കാനും പിഴയീടാക്കാനും മുനിസിപ്പല്‍ അധികൃതര്‍ രംഗത്തുണ്ടായിരുന്നപ്പോള്‍ ഒരുപരിധിവരെ നഗരത്തില്‍ ക­ന്നു­കാ­ലി ശല്യ­ത്തി­ന്  കു­റ­വു­ണ്ടാ­യി­രുന്നു. ഇ­പ്പോള്‍ ബ­സ് സ്­റ്റാന്‍­ഡു­ക­ളിലും റോ­ഡു­ക­ളിലും മറ്റും ക­ന്നു­കാ­ലി­ക­ളു­ടെ താ­വ­ള­മാണ്.

ന­ഗര­സ­ഭ ഏ­റെ­ക്കാ­ലം മാ­ലി­ന്യം കൊ­ണ്ടു ത­ള്ളി­യി­രു­ന്ന കേ­ളു­ഗു­ഡ്ഡെ ട്ര­ഞ്ചിം­ഗ് ഗ്രൗ­ണ്ടില്‍ ഒ­രു വര്‍­ഷ­ത്തി­ലേ­റെ­യാ­യി മാ­ലി­ന്യ­ങ്ങള്‍ കൊ­ണ്ടി­ടു­ന്നില്ല. നാ­ട്ടു­കാ­രു­ടെ എ­തിര്‍­പ്പി­നെ തു­ടര്‍­ന്നാ­യി­രു­ന്നു അത്. മാ­ലി­ന്യ സം­സ്­ക്ക­ര­ണ­ത്തി­ന് അ­ത്യാ­ധുനി­ക രീ­തി­യി­ലു­ള്ള പ­ദ്ധ­തി­കള്‍ കൊ­ണ്ടു വ­രു­മെ­ന്ന് ന­ഗര­സ­ഭ വര്‍­ഷം തോറും പ­റ­യു­മെ­ങ്കിലും അ­തൊന്നും പ്രാ­യോഗി­ക ത­ല­ത്തി­ലേ­ക്ക് എ­ത്താ­ത്ത­പ്പോ­ഴാ­ണ് കേ­ളു­ഗു­ഡ്ഡെ നി­വാ­സി­ക­ള്‍ അ­വി­ടെ മാ­ലിന്യം ത­ള്ളുന്ന­ത് ത­ട­ഞ്ഞത്. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണ് കോട­തി ഉ­ത്ത­രവും വ­ന്നത്.

നഗരസഭയുടെ അധീനതയിലുള്ള കൊല്ലങ്കാനത്തെ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനെ പരിസരവാസികള്‍ എതിര്‍ത്തു. ഇതിനെതുടര്‍ന്ന് മാലിന്യം എവിടെയും തള്ളാന്‍ വഴികാണാത്തതിനാല്‍ നഗരത്തില്‍ ദിവസങ്ങളോളം ശുചീകരണം തടസ്സപ്പെട്ടു. അതിനിടെ മാലിന്യങ്ങള്‍ അതിന്റെ ഉറവിട കേന്ദ്രങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാനും ജില്ലാതലത്തില്‍ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശമുണ്ടായി. അതോടെ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ക്രമേണ തലയൂരുകയായിരുന്നു.

അ­തി­നി­ടെ മു­നി­സിപ്പല്‍ ഓ­ഫീ­സി­ന് സ­മീപ­ത്തെ തു­റ­ന്ന സ്ഥല­ത്ത് മാ­ലിന്യം കൂ­ട്ടി­യി­ട്ട­തി­നെ­തി­രേയും എ­തിര്‍­പ്പ് ഉ­യര്‍ന്നു. അ­പ്പോള്‍ ബാ­ങ്കോ­ട്ടെ ഒ­ഴി­ഞ്ഞ പ­റ­മ്പില്‍ മാ­ലിന്യം കൊ­ണ്ടിട്ടു. എ­ന്നാലും ശു­ചീ­കര­ണം ഇ­പ്പോഴും കാ­ര്യ­ക്ഷ­മ­മാ­ക്കി­യി­ട്ടില്ല. പോ­രാ­ത്ത­തി­ന് മാ­ലി­ന്യ­പ്ര­ശ്‌­നം അ­നു­ദി­നം വ­ഷ­ളാ­കു­ന്ന സ്ഥി­തി­യാ­ണ് സം­ജാ­ത­മാ­യി­രി­ക്കു­ന്നത്.

Keywords: Waste, Road, Kasaragod, Kerala, KSRTC, Chicken, Bus Stand, Court, M.G. Road

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia