city-gold-ad-for-blogger

വിവേകാനന്ദ ജയന്തി ആഘോഷം 14ന്

വിവേകാനന്ദ ജയന്തി ആഘോഷം 14ന്
കാസര്‍കോട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കായിക യുവജന ക്ഷേമ വകുപ്പും ശ്രീരാമകൃഷ്ണ മിഷനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

11ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ നടക്കുന്ന ജന്മദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ പ്രൊ. പി. രാജലക്ഷ്മി അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ ക്ലാസെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരിപാടികള്‍, 150 പഠന സംഘങ്ങളുടെ രൂപീകരണം, യൂത്ത് ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ടി.വി. മാധവന്‍, കെ. മുഹമ്മദലി, സി.എച്ച്. അബ്ദുല്‍ നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords:  Birthday, Celebration, Govt.College, P.P Shyamala Devi, Inaguration, Students, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia