city-gold-ad-for-blogger

കരിന്തളത്ത് പുലിയിറങ്ങി

കരിന്തളത്ത് പുലിയിറങ്ങി
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളം കയനിയില്‍ രണ്ട് പുലികളിറങ്ങി. ഇതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലായി. വ്യാഴാഴ്ച രാവിലെ 7 മണിയോടെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ മൂവാറ്റുപുഴ സ്വദേശി ജോസാണ് ഒരു പുലിയെ ആദ്യം കണ്ടത്. റബ്ബര്‍ ടാപ്പിംഗിനായി പോവുകയായിരുന്ന ജോസ് പാറയില്‍ ഉറങ്ങുന്ന പുലിയെ കാണുകയായിരുന്നു. ഇതോടെ തിരിച്ചുവന്ന ജോസ് പരിസരവാസികളെ വിവരമറിയിച്ചു.

പിന്നീട് ജോസ് ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും ഇതേ സ്ഥലത്തെത്തിയപ്പോള്‍ രണ്ട് പുലികളെ കണ്ടുവെന്നാണ് പറയുന്നത്. കയനിക്കടുത്ത അട്ടക്കോട്ടാണ് പുലികളെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഈയിടെ മടിക്കൈക്കടുത്ത എരിക്കുളത്ത് പുലിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. രണ്ട് പുലികളുണ്ടെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ അങ്ങേയറ്റം ആശങ്കയിലാണ്. പുലികളെ പിടികൂടുന്നതിനായി കയനി, അട്ടക്കോട് ഭാഗങ്ങളില്‍ വനപാലകര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

Keywords: Tiger, Karinthalam, Kasaragod, Kerala, Forrest, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia