city-gold-ad-for-blogger

വിദ്യാ­രംഗം ജി.­എ­ച്ച്.­എസ് മംഗല്‍പ്പാടി ജേതാ­ക്കള്‍

വിദ്യാ­രംഗം ജി.­എ­ച്ച്.­എസ് മംഗല്‍പ്പാടി ജേതാ­ക്കള്‍
കാസര്‍കോട്: ഹേരൂര്‍ മീപ്പിരി ജി.­വി.­എ­ച്ച്.­എ­സില്‍ നടന്ന മഞ്ചേ­ശ്വരം ഉപ­ജില്ലാ വിദ്യാ­രംഗം കലാ­സാ­ഹിത്യ മത്സ­ര­ത്തില്‍ ജി.­എ­ച്ച്.­എ­സ് മംഗല്‍പ്പാടി 21 പോയി­ന്റ് നേടി ജേതാ­ക്ക­ളാ­യി. 16 പോയിന്റ് നേടിയ ജി.­വി.­എ­ച്ച്.­എസ്.എസ് ഹേരൂര്‍ മീപ്പിരി സ്‌കൂളി­നാണ് രണ്ടാം സ്ഥാനം. 11 പോയിന്റ് നേടിയ ജി.­എ­ച്ച്.­എ­സ് കടമ്പാര്‍ മൂന്നാം സ്ഥാനം നേടി. യു.പി വിഭാ­ഗ­ത്തില്‍ 15 പോയിന്റ് നേടി എ.­ജെ.ഐ എ.­യു­പി.­എസ് ഉപ്പ­ളയും, ജി.­എ­ച്ച്.­എ­സ്.­എസ് പൈവ­ളിഗനഗറും ഒന്നാം സ്ഥാനം പങ്കി­ട്ടു. ജി.­എ­ച്ച്.­എസ് മംഗല്‍പ്പാടി 14 പോയി­ന്റോടെ രണ്ടാം സ്ഥാന­ത്തെ­ത്തി. 9 പോയിന്റ് നേടിയ ജി.­എ­ച്ച്.­എസ് ബേക്കൂ­റി­നാണ് മൂന്നാം സ്ഥാനം. എല്‍.പി വിഭാ­ഗ­ത്തില്‍ 10 പോയിന്റ് നേടി ജി.­എല്‍.­പി.­എസ് വാമ­ഞ്ചൂറും, ജി.­വി.­എല്‍.­പി.­എസ് മംഗല്‍പ്പാ­ടിയും ഒന്നാം സ്ഥാനം പങ്കി­ട്ടു. എട്ട് പോയി­ന്റോടെ ജി.­യു.­പി.­എസ് കട­മ്പാ­റും, ജി.­എം.­എല്‍.­പി.­എസ് ആരി­ക്കാ­ടിയും രണ്ടാം സ്ഥാനത്തെത്തി. അഞ്ച് പോയിന്റ് നേടിയ ജി.­ബി.­എല്‍.­പി.­എസ് ആരി­ക്കാടി ജന­റ­ലി­ലാണ് മൂന്നാം സ്ഥാനം

കന്നട വിഭാഗത്തി­ലുള്ള മത്സ­ര­ത്തില്‍ ഹൈസ്‌കൂള്‍ വിഭാ­ഗ­ത്തില്‍ 18 പോയിന്റ് നേടി ജി.­എ­ച്ച്.­എ­സ്.­എസ് മംഗല്‍പ്പാടി ഒന്നാം സ്ഥാനം നേടി. എസ്.­എ.­ടി.­എ­ച്ച്.­എസ് മഞ്ചേ­ശ്വരം 11 പോയി­ന്റോടെ രണ്ടാം സ്ഥാന­ത്തെ­ത്തി. ജി.­എ­ച്ച്.­എ­സ്.­എസ് ബേക്കൂര്‍, ജി,­വി.­എ­ച്ച്.­എ­സ്.­എസ് കുബ­ണ്ണൂര്‍ എന്നീ സ്‌കൂളുകള്‍ 10 പോയിന്റ് വീതം നേടി മൂന്നാം സ്ഥാന­ത്തെ­ത്തി.

മത്സ­ര­പ­രി­പാടി മംഗല്‍പ്പാടി ഗ്രാമ പഞ്ചാ­യത്ത് പ്ര­സി­ഡന്റ് ആയി­ഷത്ത് താഹിറ ഉദ്ഘാ­ടനം ചെയ്തു. ജില്ലാ പഞ്ചാ­യ­ത്തംഗം എ.­കെ.എം. അഷ്‌റഫ് അധ്യക്ഷം വഹി­ച്ചു. സമാ­പന സമ്മേ­ളനം മഞ്ചേ­ശ്വരം ബ്ലോക്ക് പഞ്ചാ­യത്ത് പ്ര­സി­ഡന്റ് മുംതാസ് സമീറ ഉദ്ഘാ­ടനം ചെയ്തു. ബ്ലോക്ക് പഞ്ചാ­യത്ത് അംഗം സഫിയ ഉമ്പു അധ്യക്ഷം വഹി­ച്ചു. മംഗല്‍പ്പാടി വൈസ് പ്ര­സി­ഡന്റ് എം.കെ അലി മാസ്റ്റര്‍ സമ്മാ­ന­ദാനം നട­ത്തി. ഹേരൂര്‍ സ്‌കൂള്‍ പ്രധാന അധ്യാ­പ­കന്‍ സി.­എ­ച്ച്. ശങ്ക­ര­കാ­മത്ത് സ്വാഗ­ത­വും, കണ്‍വീ­നര്‍ കെ.­കെ. രജനി നന്ദിയും പറ­ഞ്ഞു.

Keywords: GHS, Mangalpady, Winner, Sub district, Vidyarangam, Competition, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia