വിദ്യാരംഗം ജി.എച്ച്.എസ് മംഗല്‍പ്പാടി ജേതാക്കള്‍
Nov 4, 2012, 12:00 IST
കാസര്‍കോട്: ഹേരൂര്‍ മീപ്പിരി ജി.വി.എച്ച്.എസില്‍ നടന്ന മഞ്ചേശ്വരം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ മത്സരത്തില്‍ ജി.എച്ച്.എസ് മംഗല്‍പ്പാടി 21 പോയിന്റ് നേടി ജേതാക്കളായി. 16 പോയിന്റ് നേടിയ ജി.വി.എച്ച്.എസ്.എസ് ഹേരൂര്‍ മീപ്പിരി സ്കൂളിനാണ് രണ്ടാം സ്ഥാനം. 11 പോയിന്റ് നേടിയ ജി.എച്ച്.എസ് കടമ്പാര്‍ മൂന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ 15 പോയിന്റ് നേടി എ.ജെ.ഐ എ.യുപി.എസ് ഉപ്പളയും, ജി.എച്ച്.എസ്.എസ് പൈവളിഗനഗറും ഒന്നാം സ്ഥാനം പങ്കിട്ടു. ജി.എച്ച്.എസ് മംഗല്‍പ്പാടി 14 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 9 പോയിന്റ് നേടിയ ജി.എച്ച്.എസ് ബേക്കൂറിനാണ് മൂന്നാം സ്ഥാനം. എല്‍.പി വിഭാഗത്തില്‍ 10 പോയിന്റ് നേടി ജി.എല്‍.പി.എസ് വാമഞ്ചൂറും, ജി.വി.എല്‍.പി.എസ് മംഗല്‍പ്പാടിയും ഒന്നാം സ്ഥാനം പങ്കിട്ടു. എട്ട് പോയിന്റോടെ ജി.യു.പി.എസ് കടമ്പാറും, ജി.എം.എല്‍.പി.എസ് ആരിക്കാടിയും രണ്ടാം സ്ഥാനത്തെത്തി. അഞ്ച് പോയിന്റ് നേടിയ ജി.ബി.എല്‍.പി.എസ് ആരിക്കാടി ജനറലിലാണ് മൂന്നാം സ്ഥാനം
കന്നട വിഭാഗത്തിലുള്ള മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 18 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് മംഗല്‍പ്പാടി ഒന്നാം സ്ഥാനം നേടി. എസ്.എ.ടി.എച്ച്.എസ് മഞ്ചേശ്വരം 11 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. ജി.എച്ച്.എസ്.എസ് ബേക്കൂര്‍, ജി,വി.എച്ച്.എസ്.എസ് കുബണ്ണൂര്‍ എന്നീ സ്കൂളുകള്‍ 10 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനത്തെത്തി.
മത്സരപരിപാടി മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.കെ.എം. അഷ്റഫ് അധ്യക്ഷം വഹിച്ചു. സമാപന സമ്മേളനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സഫിയ ഉമ്പു അധ്യക്ഷം വഹിച്ചു. മംഗല്‍പ്പാടി വൈസ് പ്രസിഡന്റ് എം.കെ അലി മാസ്റ്റര്‍ സമ്മാനദാനം നടത്തി. ഹേരൂര്‍ സ്കൂള്‍ പ്രധാന അധ്യാപകന് സി.എച്ച്. ശങ്കരകാമത്ത് സ്വാഗതവും, കണ്‍വീനര്‍ കെ.കെ. രജനി നന്ദിയും പറഞ്ഞു.

Keywords: GHS, Mangalpady, Winner, Sub district, Vidyarangam, Competition, Kasaragod, Kerala, Malayalam news