city-gold-ad-for-blogger

ത­ള­ങ്ക­ര­യില്‍ വീ­ട്ടു­മുറ്റ­ത്ത് നിര്‍­ത്തി­യി­ട്ടി­രു­ന്ന വാ­ഹ­ന­ങ്ങള്‍­ക്ക് തീ­യിട്ടു

ത­ള­ങ്ക­ര­യില്‍ വീ­ട്ടു­മുറ്റ­ത്ത് നിര്‍­ത്തി­യി­ട്ടി­രു­ന്ന വാ­ഹ­ന­ങ്ങള്‍­ക്ക് തീ­യിട്ടു

തളങ്ക­ര: വീ­ട്ടു­മുറ്റ­ത്ത് നിര്‍­ത്തി­യി­ട്ടി­രു­ന്ന കാ­റും, ബൈക്കും ക­ത്തി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തി. തള­ങ്ക­ര ദീ­നാര്‍­ന­ഗ­റി­ലെ പാര്‍­സി സി­റാ­ജി­ന്റെ വീ­ട്ടു­മുറ്റ­ത്ത് നിര്‍­ത്തി­യി­ട്ടി­രു­ന്ന കെ.എല്‍ 14 ജെ 6679 ഇ­ന്നോ­വ കാ­റും, കെ.എല്‍ 14 എല്‍ 3508 ന­മ്പര്‍ യ­മഹ ബൈ­ക്കു­മാ­ണ് ക­ത്തി­ന­ശി­ച്ച­ത്.

ഞായറാഴ്­ച പു­ലര്‍­ച്ചെ­യാ­ണ് സം­ഭ­വം. ശ­ബ്ദം കേ­ട്ടു­ണര്‍­ന്ന വീ­ട്ടു­കാര്‍ വാ­ഹ­ന­ങ്ങള്‍ ക­ത്തുന്ന­ത് ക­ണ്ട് ഫയര്‍­ഫോ­ഴ്‌­സി­നെ വി­വ­ര­മ­റി­യി­ക്കു­ക­യാ­യി­രു­ന്നു. ഫയര്‍­ഫോ­ഴ്‌­സെ­ത്തി തീ­യ­ണ­യ്ച്ചു. സി­റാ­ജി­ന്റെ മാ­താ­വ് ആ­യി­ശ­യു­ടെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള­താ­ണ് കാര്‍. സ­ഹോ­ദ­രന്‍ ന­വാ­സി­ന്റെ മ­കന്‍ സി­നാ­ന്റെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള­താ­ണ് യ­മഹ ബൈ­ക്ക്.

സം­ഭ­വ­ത്തില്‍ സി­റാ­ജി­ന്റെ സ­ഹോ­ദ­രന്‍ പി.എ. ഷാ­ന­വാ­സി­ന്റെ പ­രാ­തി­യില്‍ പോ­ലീ­സ് കേ­സെ­ടുത്തു. ഖാസി­ലൈ­നില്‍ താ­മ­സി­ക്കു­ന്ന അച്ചു, തള­ങ്ക­ര മുസ്ലീം ഹ­യര്‍ സെ­ക്കന്‍ഡ­റി സ്­കൂ­ളി­ന­ടു­ത്ത് താ­മ­സി­ക്കു­ന്ന ഷാ­ജ­ഹാന്‍, ഷാ­ജ­ഹാന്റെ മാ­താ­വ് മും­താ­സ് എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തി­രി­ക്കു­ന്ന­ത്.

ത­ള­ങ്ക­ര­യില്‍ വീ­ട്ടു­മുറ്റ­ത്ത് നിര്‍­ത്തി­യി­ട്ടി­രു­ന്ന വാ­ഹ­ന­ങ്ങള്‍­ക്ക് തീ­യിട്ടു

15 ല­ക്ഷം രൂ­പ ന­ഷ്ടം സം­ഭ­വി­ച്ച­താ­യി പ­രാ­തി­യില്‍ പ­റ­യുന്നു. പാര്‍­സി സി­റാ­ജി­ന്റെ പേ­രില്‍ ഫെ­യ്‌­സ്­ബു­ക്കില്‍ വ്യാ­ജ ഐ­ഡി ഉ­ണ്ടാ­ക്കു­കയും ഫോട്ടോ മോര്‍­ഫ് ചെ­യ്­ത് തെ­റ്റി­ധ­രി­പ്പി­ക്കു­കയും ചെ­യ്­ത­തി­ന് മ­റ്റൊ­രു പ­രാ­തി­യും ഷാ­ന­വാ­സ് പോ­ലീ­സി­ന് ക­ഴി­ഞ്ഞ ദിവ­സം നല്‍­കി­യി­രുന്നു. ഇ­തി­ന്റെ പ്ര­തി­കാ­ര­മാ­ണ് വാ­ഹ­ന­ങ്ങള്‍ ക­ത്തി­ക്കു­ന്ന­തില്‍ ക­ലാ­ശി­ച്ച­തെ­ന്ന് സം­ശ­യി­ക്കു­ന്ന­താ­യി പോ­ലീ­സ് പ­റ­ഞ്ഞു.

Keywords: Thalangara, House, Bike, Car, Fire, Police, Facebook, Complaint, Case, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia