പെണ്‍കുട്ടികള്‍ക്ക് മുഹിമ്മാത്തില്‍ അവധിക്കാല പഠന ക്യാമ്പ്: രജിസ്ട്രേഷന് ആരംഭിച്ചു
Apr 5, 2013, 16:02 IST
പുത്തിഗെ: പെണ്‍ക്കുട്ടികള്‍ക്കായി മുഹിമ്മാത്തില്‍ അവധിക്കാല പഠന ക്യാമ്പ് തുടങ്ങും. ഇതിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. എപ്രില്‍ 11നാണ് ക്യാമ്പ് നടക്കുന്നത്. വിഷന്‍ 20 ഭാഗമായി രൂപം നല്കിയ മുഹിമ്മാത്ത് വിമണ്‍സ് ഫിനിഷിംഗ് സ്കൂളിലാണ് പെണ്‍കുട്ടികള്‍ക്കായി 15 ദിവസത്തെ പഠന ക്യാമ്പ് നടക്കുക. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ ക്ലാസ് ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം.
ഖുര്‍ആന്‍ ആസ്പദമാക്കി തജ്വീദ്, തഫ്സീര്‍, ഫിഖ്ഹ്, അഖീദ, തസവ്വുഫ് എന്നീ വിഷയങ്ങളില്‍ വിദഗ്ദധരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശീലനം നല്‍കും. വ്യക്തിത്വ വികസനം, ഗൃഹഭരണം, ആരോഗ്യ പരിപാലനം, പാചകം എന്നിവയിലും ക്ലാസുണ്ടാകും. പ്രിമാരിറ്റല്‍ കൗണ്‍സിലിംഗിനും പാരന്റിംഗ് സൈക്കോളജിക്കും മനശാസ്ത്ര വിദഗ്ധര്‍ നേതൃത്വം നല്‍കും.
സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയാണ് കോഴ്സ് ഡയറക്ടര്‍, ഡോ. അബ്ദുസലാം സഖാഫി ഓമശേരി,
സ്വലാഹുദ്ദീന്‍ അയ്യൂബി, സുലൈമാന്‍ കരിവെളളൂര്‍, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് തുടങ്ങിയവരടങ്ങിയ ഫാക്കല്‍റ്റിക്ക് രൂപം നല്കി.
മുഹിമ്മാത്ത് വിഷന്‍20 നിര്‍വാഹക സമിതി യോഗത്തില്‍ ചെയര്മാന് സയ്യിദ് ഹസന് അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു. അംഗങ്ങളായ ഹാജി അമീര്‍ അലി ചൂരി, സി.കെ.എ. ദാരിമി മാണിയൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, പ്രൊഫ. യൂസുഫ് ബാഡൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.