ടൗണില്‍ അലഞ്ഞ സംസാര ശേഷിയില്ലാത്ത 17 കാരനെ പോലീസ് തിരിഞ്ഞു നോക്കിയില്ല
Nov 10, 2012, 13:30 IST
കാസര്‍കോട്: സംസാര ശേഷിയില്ലാതെ ടൗണില്‍ അലഞ്ഞ് തിരിഞ്ഞ 17 കാരനെ പോലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. കര്‍ണാടക സ്വദേശിയായ പതിനേഴുകാരനാണ് അഞ്ച് ദിവസമായി കാസര്‍കോട് ടൗണില്‍ അലയുന്നത്. പുതിയ ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചെങ്കിലും അവര്‍ കൗമാരക്കാരനെ ഏറ്റെടുക്കാന്‍ തയ്യാറാകാതെ കൈയ്യൊഴിയുകയായിരുന്നു.
പോലീസ് ഏറ്റെടുത്ത് ബന്ധുക്കളെ കണ്ടെത്തി അവരുടെ അടുക്കലെത്തിക്കാന്‍ തയ്യാറാകാതിരുന്നത് വ്യാപാരികളുടെയും യാത്രക്കാരുടെയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരി പുളിക്കൂറിലെ മുസ്തഫ പതിനേഴുകാരനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി കുളിപ്പിച്ച് മുഷിഞ്ഞ വേഷങ്ങള്‍ മാറ്റുകയും നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്കി കാസര്‍കോട്ടേക്ക് തന്നെ കൂട്ടികൊണ്ടുവരികയായിരുന്നു.
ജാഫര്‍ കള്‍ച്ചറ, ഖയ്യൂം, അഷ്റഫ് നാല്‍ത്തടുക്ക, ഫാറൂഖ് ആലംപാടി എന്നിവരാണ് ഓരോ ദിവസവും പതിനേഴുകാരനെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണവും മറ്റും നല്കി രാവിലെ കാസര്‍കോട്ടെത്തിക്കുന്നത്. ശാന്ത സ്വഭാവക്കാരനായ കുട്ടി എങ്ങനെയാണ് കാസര്കോട്ടെത്തിയതെന്ന കാര്യത്തില്‍ ഒരു വിവരവുമില്ല. യാത്രക്കാര്‍ക്കു മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി ഈ കൗമാരക്കാരന് പുതിയ ബസ് സ്റ്റാന്‍ഡിലെ യാത്രക്കാര്‍ക്കുള്ള സിമന്റ് തറയില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഒരേ ഇരിപ്പാണ്.

Keywords: Boy, Karnataka, Police, Busstand, Shop Keeper, Pulikur, Food, Alampady, Protect, Kasaragod, Kerala.