city-gold-ad-for-blogger

ടൗ­ണില്‍ അ­ല­ഞ്ഞ സംസാ­ര ശേ­ഷി­യില്ലാ­ത്ത 17 കാര­നെ പോ­ലീ­സ് തി­രി­ഞ്ഞു നോ­ക്കി­യില്ല

ടൗ­ണില്‍ അ­ല­ഞ്ഞ സംസാ­ര ശേ­ഷി­യില്ലാ­ത്ത 17 കാര­നെ പോ­ലീ­സ് തി­രി­ഞ്ഞു നോ­ക്കി­യില്ല
കാസര്‍­കോ­ട്: സംസാ­ര ശേ­ഷി­യില്ലാ­തെ ടൗ­ണില്‍ അല­ഞ്ഞ് തി­രി­ഞ്ഞ 17 കാ­ര­നെ പോ­ലീ­സ് തി­രി­ഞ്ഞു നോ­ക്കിയില്ലെ­ന്ന് പ­രാതി. കര്‍­ണാ­ട­ക സ്വ­ദേ­ശി­യാ­യ പ­തി­നേ­ഴു­കാ­ര­നാ­ണ് അ­ഞ്ച് ദി­വ­സ­മാ­യി കാസര്‍­കോ­ട് ടൗ­ണില്‍ അ­ല­യു­ന്നത്. പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലെ പോ­ലീ­സ് എ­യ്ഡ് പോ­സ്­റ്റില്‍ വി­വ­ര­മ­റി­യി­ച്ചെ­ങ്കിലും അ­വര്‍ കൗ­മാ­ര­ക്കാര­നെ ഏ­റ്റെ­ടു­ക്കാന്‍ ത­യ്യാ­റാ­കാ­തെ കൈ­യ്യൊ­ഴി­യു­ക­യാ­യി­രു­ന്നു.

പോ­ലീ­സ് ഏ­റ്റെ­ടു­ത്ത് ബ­ന്ധുക്ക­ളെ ക­ണ്ടെ­ത്തി അ­വ­രു­ടെ അ­ടു­ക്ക­ലെ­ത്തി­ക്കാന്‍ ത­യ്യാ­റാ­കാ­തി­രുന്ന­ത് വ്യാ­പാ­രി­ക­ളു­ടെ­യും യാ­ത്ര­ക്കാ­രു­ടെയും പ്ര­തി­ഷേ­ധ­ത്തി­ന് കാ­ര­ണ­മാ­യി­ട്ടുണ്ട്. പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലെ വ്യാ­പാ­രി പു­ളി­ക്കൂ­റി­ലെ മു­സ്തഫ പ­തി­നേ­ഴുകാര­നെ വീ­ട്ടി­ലേ­ക്ക് കൂട്ടി­കൊണ്ടു­പോ­യി കു­ളി­പ്പി­ച്ച് മു­ഷി­ഞ്ഞ വേ­ഷ­ങ്ങള്‍ മാ­റ്റു­കയും നല്ല വ­സ്­ത്ര­ങ്ങളും ഭ­ക്ഷ­ണവും നല്‍­കി കാസര്‍­കോ­ട്ടേ­ക്ക് ത­ന്നെ കൂട്ടി­കൊ­ണ്ടു­വ­രി­ക­യാ­യി­രു­ന്നു.

ജാ­ഫര്‍ കള്‍­ച്ച­റ, ഖ­യ്യൂം, അ­ഷ്‌റ­ഫ് നാ­ല്‍­ത്ത­ടു­ക്ക, ഫാ­റൂ­ഖ് ആ­ലം­പാ­ടി എ­ന്നി­വ­രാണ് ഓരോ ദി­വ­സവും പ­തി­നേ­ഴു­കാര­നെ വീ­ട്ടി­ലേ­ക്ക് കൊണ്ടു­പോ­യി ഭ­ക്ഷ­ണവും മറ്റും നല്‍­കി രാ­വി­ലെ കാസര്‍­കോ­ട്ടെ­ത്തി­ക്കു­ന്നത്. ശാ­ന്ത സ്വ­ഭാ­വ­ക്കാ­രനാ­യ കുട്ടി എ­ങ്ങ­നെ­യാ­ണ് കാസര്‍­കോ­ട്ടെത്തി­യ­തെന്ന കാ­ര്യ­ത്തില്‍ ഒ­രു വി­വ­ര­വു­മില്ല. യാ­ത്ര­ക്കാര്‍­ക്കു മു­ന്നില്‍ ഒ­രു ചോ­ദ്യ ചി­ഹ്ന­മായി ഈ കൗ­മാ­ര­ക്കാര­ന് പുതി­യ ബ­സ് സ്റ്റാന്‍­ഡിലെ യാ­ത്ര­ക്കാര്‍­ക്കു­ള്ള സിമന്റ് ത­റ­യില്‍ രാ­വി­ലെ മു­തല്‍ വൈ­കി­ട്ട് വ­രെ ഒ­രേ ഇ­രി­പ്പാ­ണ്.

Keywords: Boy, Karnataka, Police, Busstand, Shop Keeper, Pulikur, Food, Alampady, Protect, Kasaragod, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia