കടലില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി
Apr 29, 2013, 17:38 IST
മഞ്ചേശ്വരം: മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് കടലിലൂടെ ഒഴുകുകയായിരുന്ന മൃതദേഹം കരക്കടിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
45 വയസ് പ്രായം തോന്നിക്കും. വെളുത്ത ശരീരമാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പച്ചക്കളറിലുള്ള നൂല് അരയില്‍ ധരിച്ചിട്ടുണ്ട്.







