city-gold-ad-for-blogger

മ­ത്സ­രി­ച്ചോടി­യ ബ­സു­കള്‍ ത­മ്മി­ലി­ടി­ച്ച് ര­ണ്ട് യാ­ത്ര­ക്കാര്‍­ക്ക് പ­രിക്ക്

മ­ത്സ­രി­ച്ചോടി­യ ബ­സു­കള്‍ ത­മ്മി­ലി­ടി­ച്ച് ര­ണ്ട് യാ­ത്ര­ക്കാര്‍­ക്ക് പ­രിക്ക്
കാസര്‍­കോട്: മ­ത്സ­രി­ച്ചോടി­യ ബ­സു­കള്‍ ത­മ്മി­ലിടിച്ച് ര­ണ്ടു യാ­ത്ര­ക്കാര്‍­ക്ക് പ­രിക്കേറ്റു. വ്യാഴാഴ്ച രാവിലെ കാസര്‍­കോ­ട് എം.ജി. റോ­ഡില്‍ സുല്‍­ത്താന്‍ ജ്വല്ല­റി­ക്ക് മുന്‍­വ­ശ­ത്താ­ണ് അ­പ­ക­ട­മു­ണ്ടാ­യ­ത്. മല്ലം-കാ­സ­ര്‍കോ­ട് റൂട്ടി­ലോ­ടുന്ന കെ.എല്‍ 14 ഇ 5122 ന­മ്പര്‍ ബ­സ്­മ­ല ബ­സും ബ­ന്ത­ടു­ക്ക- കാസര്‍­കോ­ട് റൂട്ടി­ലോ­ടു­ന്ന കെ.എല്‍ 11 സി 5549 ന­മ്പര്‍ ശു­ക്രി­യ ബ­സു­മാ­ണ് കൂ­ട്ടി­മു­ട്ടി­യത്.

ര­ണ്ടു ബ­സു­കളും പ­ഴ­യ ബ­സ് സ്റ്റാന്‍­ഡ് ഭാ­ഗ­ത്തേ­ക്ക് വ­രി­ക­യാ­യി­രുന്നു. ശു­ക്രി­യ ബ­സി­ന്റെ പി­റ­കില്‍ ബ­സ്­മ­ല ഇ­ടി­ക്കു­ക­യാ­യി­രുന്നു. ബ­സ്­മ­ല­യു­ടെ മുന്‍­വശ­ത്തെ ഗ്ലാ­സ് ത­കര്‍ന്നു. ഒ­രു സ്ത്രീ ഉള്‍­പെ­ടെ ര­ണ്ടു­പേര്‍­ക്കാ­ണ് അ­പ­ക­ട­ത്തില്‍ പ­രി­ക്കേ­റ്റത്.

Keywords: Traveller,Competition, Run away, Injured, Kasaragod, Accident, Bandaduka, Busstand, Women, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia