ക്വാളിസ് കാറിലും ലോറിയിലും കടത്തിയ മണല്‍ പിടികൂടി; 2 പേര് അറസ്റ്റില്‍
Mar 16, 2013, 12:43 IST
കാസര്‍കോട്: ക്വാളിസ് കാറിലും ലോറിയിലും കടത്തിയ മണല്‍ വിദ്യാനഗര്‍ പോലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. പെരുമ്പളയില്‍ വെച്ച് കെ.എ 28 എം 2580 നമ്പര്‍ ക്വാളിസ് കാറില്‍ കടത്തിയ മണലാണ് പിടികൂടിയത്. കാറോടിച്ച വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ ഖാദറിനെ (31) പെലീസ് അറസ്റ്റ് ചെയ്തു.
പൊയിനാച്ചിയില്‍ വെച്ച് കെ.എല്‍ 59 സി. 806 നമ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണലും പിടികൂടി. ലോറി ഓടിച്ച തളിപ്പറമ്പ് ആലക്കോട്ടെ സി.എസ് രാജുവി (46) നെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള പുഴയില്‍ നിന്നും വ്യാപകമായി മണല്‍ കടത്തുന്നതായി പോലീസിന് വിവിരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മണല്‍ വേട്ട ശക്തമാക്കിയത്.
Keywords: Sand, Car, Lorry, Arrest, Kasaragod, Police, Poinachi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






