city-gold-ad-for-blogger

സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍

സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍
ഉദുമ: മതസ്പര്‍ധയുണ്ടാക്കുന്ന ലഘുലേഖ വിതരണം ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. മീത്തല്‍ മാങ്ങാട്ടെ കെ. എന്‍. നൗഷാദ് (25), മാങ്ങാട്കൂളിക്കുന്ന് റോഡിലെ ഇബ്രാഹിം (46), മാങ്ങാട് അബ്ദുല്ല (38) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ. എം. രാജേഷ് അറസ്റ്റുചെയ്തത്. മതസ്പര്‍ധയുണ്ടാക്കുന്ന ലഘുലേഖ വിതരണം ചെയ്താണ് ഇവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ മഹോത്സവത്തിന്റെ ഭാഗമായുള്ള മാങ്ങാട്ബാര തിരുമുല്‍കാഴ്ചയില്‍ പങ്കെടുത്തവര്‍ക്ക് മാങ്ങാട് ടൗണ്‍ ഖിളര്‍ ജമാഅത്ത് കമ്മിറ്റി ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തിരുന്നു. കമ്മിറ്റിയിലുള്ളവര്‍ കാഴ്ചയെ അനുഗമിക്കുകയും ചെയ്തു. നൗഷാദും ഇബ്രാഹിമും ഇത് തെറ്റായി ചിത്രീകരിച്ച് ' ഖിളര്‍ ജമാഅത്ത് മഹല്‍ദീനി സ്‌നേഹികള്‍' എന്ന പേരില്‍ നോട്ടീസ് അച്ചടിച്ച് പ്രദേശത്തെ വീടുകളിലും കടകളിലും വിതരണം ചെയ്യുകയായിരുന്നു.

തിരുമുല്‍കാഴ്ചയില്‍ പങ്കെടുത്തവര്‍ക്ക് കുടിവെള്ളം നല്‍കുകയും യാത്രയെ അനുഗമിക്കുകയും ചെയ്തവരുടെ നടപടി അനിസ്ലാമികമാണെന്നതുള്‍പെടെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാചകങ്ങളാണ് നോട്ടീസിലുണ്ടായിരുന്നത്. പോലീസ് അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഹൊസ്ദുര്‍ഗ് കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.


Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Uduma, Arrest, Distribution, Police, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia